23 December Monday

ചെമ്പതാക ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

സിപിഐ എം കണ്ണൂർ ഏരിയാ പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതമി ചെയർമാൻ കെ ഗിരീഷ്‌കുമാർ പതാക ഉയർത്തുന്നു

 സിപിഐ എം കണ്ണൂർ ഏരിയാ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന ന​ഗരിയായ ‘കല്ലേൻ പവിത്രൻ നഗറിൽ’(ചാൽബീച്ച്) ‌ സംഘാടകസമിതി ചെയർമാൻ കെ ​ഗിരീഷ്‌കുമാർ പതാക ഉയർത്തി. എ സുരേന്ദ്രൻ സ്വാ​ഗതം പറഞ്ഞു. പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമരം ഒ ടി വിനീഷ് സ്മൃതി മണ്ഡപത്തിൽ ജാഥാലീഡർ പി രമേശ്ബാബുവിന്‌ അരക്കൻ ബാലൻ കൈമാറി. പയ്യാമ്പലത്ത്  മുതിർന്ന നേതാവ്‌ കെ പി സഹദേവൻ ജാഥാ ലീഡർ പോത്തോടി സജീവന് പതാക കൈമാറി. ഇരുജാഥകളും  വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം സമ്മേളന നഗരിയിലെത്തി. കൊടിമരം  എ സുരേന്ദ്രനും പതാക കെ വി ഉഷയും ഏറ്റുവാങ്ങി. 

ആവേശമായി 
അനുബന്ധ
പരിപാടികള്‍

സിപിഐ എം കണ്ണൂർ ഏരിയാ സമ്മേളനത്തിന്റെ വരവറിയിച്ച് ഏരിയയിലെ വിവിധ ലോക്കലുകളിൽ നടന്ന അനുബന്ധപരിപാടികൾ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. അഴീക്കോട് ചാൽ ബീച്ചിൽ സംഘടിപ്പിച്ച മെ​ഗാ തിരുവാതിര  സഞ്ചാരികൾക്ക് നയനമനോഹര കാഴ്ചയായി. ഒപ്പം വനിതാ സം​ഗമവും നടന്നു.  മെ​ഗാ തിരുവാതിരയിൽ ഏരിയയിലെ 200  ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ അണിനിരന്നു. പുതിയതെരുവിൽ യുവജന  – വിദ്യാർഥി സം​ഗമംനടത്തി.  ‘മതേതരത്വവും കേരളവും’  വിഷയത്തിൽ വളപട്ടണത്ത്  പ്രഭാഷണവും ‘മതനിരപേക്ഷതയും ആധുനിക മാധ്യമങ്ങളും’ വിഷയത്തിൽ മൂന്നുനിരത്തിൽ  സെമിനാറും സംഘടിപ്പിച്ചു. കടപ്പുറം ചാലിൽ വയോജന സം​ഗമവും ചാൽബീച്ചിൽ  കുട്ടികളുടെ പട്ടം പറത്തലും   വൻകുളത്തുവയലിൽ കർഷകകൂട്ടായ്മയും പുതിയെതരു മണ്ഡപത്തിന് സമീപം കർഷകത്തൊഴിലാളി കൂട്ടായ്മയും നടത്തി. പരിപാടികളിൽ പൊതുജനങ്ങളുടെയും വർ​ഗ–- ബഹുജന സംഘടനകളുടെയും വൻപങ്കാളിത്തം ഉണ്ടായി.  

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top