22 December Sunday

എ കെ ജി നഴ്‌സിങ് കോളേജിൽ ബിരുദദാനം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

മാവിലായി എ കെ ജി മെമ്മോറിയൽ കോ –ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിങ്ങിലെ 12–-ാം ബാച്ച് ബിഎസ്‌സി നഴ്സിങ്‌ 
വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ നിന്ന്

കണ്ണൂർ
എ കെ ജി സ്മാരക സഹകരണ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ മാവിലായി എ കെ ജി മെമ്മോറിയൽ കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിങ്ങിലെ 12–-ാം  ബാച്ച് ബിഎസ്‌സി നഴ്സിങ്‌ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ്  ആരോഗ്യ സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. സി പി വിജയൻ  ഉദ്‌ഘാടനംചെയ്തു.  ആശുപത്രി പ്രസിഡന്റ്  പി പുരുഷോത്തമൻ അധ്യക്ഷനായി.  ഡോ .ടി രോഹിണി  മുഖ്യ പ്രഭാഷണം നടത്തി.  നഴ്സിങ്‌ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷെല്ല്യ മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു  . വൈസ് പ്രിൻസിപ്പൽ പ്രൊഫ .ആർ അരുൾമുരുഗൻ,  പ്രൊഫ. എ  ദിവ്യ, എൻ അനിൽ കുമാർ, എൻ വി അജയകുമാർ, വി എ അപ്പച്ചൻ, സി പി ശോഭന,   പി പി നാണി, കെ പത്മിനി, ആശുപത്രി സെക്രട്ടറി   കെ വികാസ്, നഴ്സിങ്‌ സൂപ്രണ്ട് എ  ജലജ തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top