22 December Sunday

ടേണിങ് പോയിന്റ്‌ എഡ്യു എക്സ്പോ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ടേണിങ്‌ പോയിന്റ്‌ എഡ്യു എക്സ്പോയിൽ മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ ക്ലാസെടുക്കുന്നു

 തളിപ്പറമ്പ്‌   

അറിവിന്റെ പുതിയ ആകാശങ്ങൾ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി  പകർന്നു നൽകിയ ടേണിങ്‌ പോയിന്റ്‌ എഡ്യു എക്സ്പോ മൂന്നാം എഡിഷൻ  സമാപിച്ചു. കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ രണ്ടു ദിവസമായി നടന്ന എക്സ്പോയിൽ വിവിധ സെഷനുകളിൽ പതിനയ്യായിരത്തിലേറെ പേർ പങ്കെടുത്തു. എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച എക്സ്പോയിൽ മണ്ഡലത്തിന് പുറത്തുനിന്നുമുള്ള വിദ്യാലയങ്ങളിൽനിന്നും കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമുൾപ്പെടെ പങ്കെടുക്കാനെത്തി.
വെള്ളിയാഴ്ച ‘ഗുഡ് പാരന്റിങ്’ വിഷയത്തിൽ മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ, ‘എൻജിനിയറിങ് കോഴ്സുകളും സാധ്യതകളും’  വിഷയത്തിൽ ഡോ. അരുൺ സുരേന്ദ്രൻ,  ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’  വിഷയത്തിൽ ഇൻഫോ പാർക്ക് സിഇഒ  സുശാന്ത് കുറുന്തിൽ, ഹെൽത്ത് സയൻസ് വിവിധ സാധ്യതകളെക്കുറിച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ ഡോ. ആശാ എസ് കുമാർ  ക്ലാസെടുത്തു. ‘കോഴ്സുകളും മാറുന്ന തൊഴിൽ സാധ്യതകളും’ വിഷയത്തിൽ  പ്രവീൺ പരമേശ്വർ, ‘വിദേശരാജ്യങ്ങളിലെ ഉപരിപഠനം’  വിഷയത്തിൽ ഒഡെപെക് എംഡി  കെ ആർ അനൂപ്, ഹ്യുമാനിറ്റീസ് - ഉപരിപഠന മേഖലകളെക്കുറിച്ച്‌  ജ്യോതിഷ് കുമാർ എന്നിവരും  ക്ലാസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top