21 December Saturday

എ കുഞ്ഞിക്കണ്ണന്റെ ജീവചരിത്രം ‘നാടും നായകനും’ 23ന്‌ പുറത്തിറങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

 

കണ്ണൂർ
വടക്കേ  മലബാറിലെ കർഷക–- കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ  പ്രമുഖനേതാവും കാവുമ്പായി സമരനായകനും മുൻ എംഎൽഎയുമായ എ കുഞ്ഞിക്കണ്ണന്റെ ജീവചരിത്രം പുറത്തിങ്ങുന്നു.  സംഭവ ബഹുലമായ ജീവചരിത്രത്തോടൊപ്പം  മലബാറിലെ സമര പേരാട്ടങ്ങളും  ഉൾക്കൊള്ളുന്ന  ‘നാടും നായകനും’  എന്ന പുസ്‌തകത്തിന്റെ രചയിതാവ്‌ മലപ്പട്ടം പ്രഭാകരനാണ്‌.  ചിന്ത പബ്ലിഷേഴ്‌സാണ്‌ പ്രസാധകർ. 
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റേതാണ്‌ അവതാരിക. എ കുഞ്ഞിക്കണ്ണന്റെ 51–-ാം ചരമ വാർഷിക ദിനമായ 23ന്‌ മലപ്പട്ടത്ത്‌ നടക്കുന്ന അനുസ്‌മരണസമ്മേളനത്തിൽ മന്ത്രി ഒ ആർ കേളു പുസ്‌തകം പ്രകാശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top