23 December Monday

ഡോ. കമറുദ്ദീൻ പുരസ്കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണനിൽനിന്ന് 
പ്രൊഫ. സത്യഭാമ ദാസ് ബിജു ഏറ്റുവാങ്ങുന്നു

കഴക്കൂട്ടം
സസ്യ ശാസ്ത്രജ്ഞനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഡോ. കമറുദ്ദീന്റെ പേരിലുള്ള ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പ്രൊഫ. സത്യഭാമ ദാസ് ബിജുവിന്‌ സമ്മാനിച്ചു. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ പരിപാടി ചീഫ് വൈൽഡ് ലൈഫ് വാർഡൻ  പ്രമോദ് ജി കൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി ബോട്ടണി ഡിപ്പാർട്ട്മെന്റും ഡോ. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷനും ചേർന്നാണ് പുരസ്കാരം നൽകുന്നത്. 
കേരള യൂണിവേഴ്സിറ്റി എംഎസ്‌സി ബോട്ടണി ജൈവവൈവിധ്യ സംരക്ഷണം സ്പെഷ്യലൈസേഷനിൽ ഒന്നാം റാങ്ക് നേടുന്ന വിദ്യാർഥിക്കുള്ള പുരസ്‌കാരവും പ്രൊഫ. സത്യദാസ് ബിജുവിൽ നിന്ന് അഞ്ചുശ്രീ ഏറ്റുവാങ്ങി. ഡോ. ബി ബാലചന്ദ്രൻ അധ്യക്ഷനായി. ഡോ. മാത്യു ഡാൻ, ഡോ. പി എസ് സ്വപ്ന, സലീം പള്ളിവിള, ഡോ.  സുഹറ ബീവി, സാലി പാലോട് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top