23 December Monday

ഡിസ്ട്രിക്ട് കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

നേമം ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച ഡിസ്ട്രിക്ട് കിഡ്സ് ഫെസ്റ്റില്‍നിന്ന്

തിരുവനന്തപുരം 
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്‍ ഡിസ്ട്രിക്ട് 3യുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. നേമം  ഗവ. യു പി സ്കൂളിൽ എൽകെജി, യുകെജി കുട്ടികൾക്കായി നടത്തിയ പരിപാടി അജിത് ബാബു ഉദ്ഘാടനംചെയ്തു. ഡിസ്ട്രിക്ട് ഗവർണർ ഡോ. എം കെ ഷീജ  അധ്യക്ഷയായി. പള്ളിച്ചൽ വാർഡ് കൗൺസിലർ ഇ ബി വിനോദ്, സ്കൂൾ ഹെഡ്മാസ്റ്റർ മൻസൂർ എന്നിവർ സംസാരിച്ചു. റീജണൽ ഡയറക്ടർ ഷാജി എം മാത്യു സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top