18 December Wednesday

ബാലസംഘം 
കുട്ടികളുടെ കാർണിവൽ ഒരുക്കും

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

ബാലസംഘം അക്കാദമി കമ്മിറ്റി കൺവൻഷൻ ജില്ലാ സെക്രട്ടറി അതുൽ രവി ഉദ്ഘാടനംചെയ്യുന്നു

 

കൊല്ലം
ബാലസംഘം 86–-ാം വാർഷികത്തിന്റെ ഭാഗമായി ‘അതിരുകളില്ലാത്ത ലോകം ആഹ്ലാദകരമായ ബാല്യം’ മുദ്രാവാക്യം ഉയർത്തി ജില്ലയിൽ 160 കേന്ദ്രങ്ങളിൽ കുട്ടികളുടെ കാർണിവൽ സംഘടിപ്പിക്കാൻ അക്കാദമി കമ്മിറ്റി കൺവൻഷൻ തീരുമാനിച്ചു. അധ്യാപകർ, ഹരിതകർമസേന അംഗങ്ങൾ, അങ്കണവാടി ജീവനക്കാർ, കായിക–-കലാ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. കൺവൻഷൻ ജില്ലാ സെക്രട്ടറി അതുൽ രവി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ആർച്ച അധ്യക്ഷയായി. വില്ലേജ് അടിസ്ഥാനത്തിൽ 20, 21, 22, 23 തീയതികളായി യൂണിറ്റുകളിൽ സംഘാടകസമിതി ചേരും. ചരിത്രം, ശാസ്ത്രം, കല–-കായികം എന്നീ മേഖലകളിൽ ഊന്നൽ നൽകിയാണ് കാർണിവൽ ഒരുക്കുക. എം ശിവശങ്കരപ്പിള്ള, ഇമ, കറവൂർ എൽ വർഗീസ്, തൊടിയൂർ രാധാകൃഷ്ണൻ, ബാസിൽ, മധു, ശിഖ സത്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top