കോവളം
നാടിന്റെ മുന്നേറ്റത്തിന് പുരോഗമന രാഷ്‌ട്രീയത്തിന്റെ ഭാഗമാകാൻ പുതുതലമുറയോട് ആഹ്വാനം ചെയ്‌ത് ‘അരാഷ്ട്രീയ വിരുദ്ധ റാലി’. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞിരംകുളത്ത് സംഘടിപ്പിച്ച ‘ബി പൊളിറ്റിക്കൽ’ റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന് യുവതീയുവാക്കൾ പങ്കെടുത്തു.
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം കാഞ്ഞിരംകുളം ലോക്കൽ സെക്രട്ടറി കെ മധു അധ്യക്ഷനായി. ഡോ.പി സരിൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ, പ്രസിഡന്റ് വി അനൂപ്, ട്രഷറർ വി എസ് ശ്യാമ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അഞ്‌ജു കൃഷ്‌ണ, ജില്ലാ സെക്രട്ടറി ആദർശ്, പ്രസിഡന്റ് ജയകൃഷ്‌ണൻ, ശിജിത്ത് ശിവസ്, എസ് മണിക്കുട്ടൻ, ടി പി നിനു, അവ്യകൃഷ്ണൻ, മനേഷ്, ദിലീപ്, ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..