16 December Monday

പതാകദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Dec 16, 2024

 കോട്ടയം

സിപിഐ എം 24ാം പാർടി കോൺഗ്രസിന് മുന്നോടിയായി പാമ്പാടിയിൽ ജനുവരി രണ്ടുമുതൽ അഞ്ചുവരെ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പതാകദിനം ജില്ലയാകെ ആചരിച്ചു. മുഴുവൻ ലോക്കൽ, ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ഓഫീസിലും കോട്ടയം നഗരത്തിലും ജില്ലാ സെക്രട്ടറി എ വി റസൽ പതാക ഉയർത്തി. പാമ്പാടിയിൽ സംഘാടകസമിതി ചെയർമാൻ കെ എം രാധാകൃഷ്‌ണനും പുതുപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയയും പതാക ഉയർത്തി.
 പുതുപ്പള്ളി ഏരിയയിലെ എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രകടനമായെത്തി പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top