18 October Friday
മൊബൈൽ ഫോൺ നിരക്ക്‌ വർധന

പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

നിരക്കുകൾ കുത്തനെ വർധിപ്പിച്ച സ്വകാര്യ ടെലികോം കമ്പനികളുടെ ജനദ്രോഹ നടപടിക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ നീലേശ്വരത്ത്‌ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌

കാസർകോട്‌
നിരക്കുകൾ കുത്തനെ വർധിപ്പിച്ച സ്വകാര്യ ടെലികോം കമ്പനികളുടെ ജനദ്രോഹ നടപടിക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ യുവജനങ്ങൾ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു.
ചെറുവത്തൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത്‌ രവീന്ദ്രൻ അധ്യക്ഷനായി.  കെ ആർ അനിഷേധ്യ, ടി പി റിജിൻകൃഷ്ണ സംസാരിച്ചു. ഒടയഞ്ചാലിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡന്റ്‌  ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. ബി പി വിഷ്ണു അധ്യക്ഷനായി. വി സജിത്ത് സ്വാഗതം പറഞ്ഞു.  കാഞ്ഞങ്ങാട്ട്‌ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. വിപിൻ ബല്ലത്ത് അധ്യക്ഷനായി. അനീഷ് കുറുമ്പാലം, ഹരിത നാലപ്പാടം, ജ്യോതി ചെന്നിക്കര, വി ഗിനീഷ് സംസാരിച്ചു. 
കാലിക്കടവിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ കനേഷ് ഉദ്ഘാടനം ചെയ്തു. സി വി ശരത് അധ്യക്ഷനായി. സുജിത്ത് കൊടക്കാട് സ്വാഗതം പറഞ്ഞു.
 നീലേശ്വരത്ത് ജില്ലാ സെക്രട്ടറിയറ്റംഗം എം വി രതീഷ് ഉദ്ഘാടനം ചെയ്തു. എം വി ദീപേഷ് അധ്യക്ഷനായി. അമൃത സുരേഷ്, കെ സനുമോഹൻ സംസാരിച്ചു. ഭീമനടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി കെ ഗിരീഷ് അധ്യക്ഷനായി.  പ്രസാദ് എം എൻ സ്വാഗതം പറഞ്ഞു. പാലക്കുന്നിൽ എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബി വൈശാഖ് അധ്യക്ഷനായി. കെ മഹേഷ്‌, സി മണികണ്ഠൻ സംസാരിച്ചു. പള്ളത്തിങ്കാലിൽ മുൻ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. ശിവൻ ചൂരിക്കോട് അധ്യക്ഷനായി. കെ സുധീഷ്, അപ്പൂസ് കുണ്ടംകുഴി സംസാരിച്ചു. 
 ബോവിക്കാനത്ത് ജില്ലാ കമ്മിറ്റിയംഗം ശ്രീജിത്ത്‌ മഞ്ചക്കൽ ഉദ്ഘാടനം ചെയ്തു. ശ്രീനിഷ് ബാവിക്കര അധ്യക്ഷനായി. പ്രശാന്ത് ജി സ്വാഗതം പറഞ്ഞു. കാസർകോട്ട്‌ ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അഷിത്ത് ബേർക്ക അധ്യക്ഷനായി. വി വി മിഥുൻരാജ് സ്വാഗതം പറഞ്ഞു. കുമ്പളയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം നാസറുദ്ദീൻ മലങ്കര ഉദ്ഘാടനം ചെയ്തു. പി രഞ്ജിത്ത് അധ്യക്ഷനായി. സൈനുൽ ഹൈറാസ് സ്വാഗതം പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top