18 October Friday

100 ദിനത്തിൽ ജില്ലയ്‌ക്കുമുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024
കാസർകോട്‌
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാലാമത്തെ നൂറു ദിന കർമ പരിപാടിയിൽ ജില്ലയ്‌ക്കും കൈത്താങ്ങ്‌. കാസർകോട്‌ വികസന പാക്കേജിലടക്കം കോടികളുടെ പദ്ധതികളാണ്‌ 100 ദിനത്തിൽ പ്രഖ്യാപിച്ചത്‌. ഒക്ടോബർ 22 വരെ സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചാണ്‌ പരിപാടി. സംസ്ഥാനത്ത്‌ പൊതുവായി നടപ്പിലാക്കുന്ന പദ്ധതി വഴി ജില്ലയ്‌ക്ക്‌ ലഭിക്കുന്ന നേട്ടങ്ങൾക്ക്‌ പുറമെയാണിത്‌. പദ്ധതികൾ താഴെ:
 
അഭ്യന്തര വകുപ്പ്‌
കാസർകോട്‌ പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് നിർമാണം: 2.35 കോടി
കാസർകോട്‌ സ്‌പെഷ്യൽ സബ് ജയിലിന്റെ മെയിൻഗേറ്റ് പൊളിച്ചുമാറ്റി പുതുക്കി പണിയുന്ന പ്രവൃത്തി: 5 ലക്ഷം
കാസർകോട്‌ സ്‌പെഷ്യൽ സബ് ജയിലിലെ ബ്ലോക്ക്, വരാന്ത, സെൽ എന്നിവയുടെ അറ്റകുറ്റപ്പണി: 10.5 ലക്ഷം
കാസർകോട്‌ സ്പെഷ്യൽ സബ് ജയിലിൽ പുതിയ ജനറേറ്റർ: 7.75 ലക്ഷം
ഉപ്പള അഗ്നിരക്ഷാനിലയം കെട്ടിട നിർമാണം: 1.50 കോടി
ചീമേനി അഗ്നിരക്ഷാനിലയം കെട്ടിട നിർമാണം: 3 കോടി
 
കാസർകോട്‌ വികസന 
പാക്കേജ്‌
ബളാൽ പഞ്ചായത്തിലെ ബളാൽ ജിഎച്ച്എസ്എസ്‌  അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ: 1.63 കോടി
കോടോം ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ എഫ്എച്ച്സി ആർദ്രം നിലവാരത്തിലേക്ക് ഉയർത്തൽ: 1.80 കോടി
അജാനൂർ പഞ്ചായത്തിലെ വെള്ളിക്കോത്ത്‌ മഹാകവി പി സ്‌കൂളിന്റെ എൽപി വിഭാഗത്തിന്‌ സൗകര്യം ഒരുക്കൽ: 35 ലക്ഷം
ഉദുമ കുടുംബാരോഗ്യ കേന്ദ്രം ആർദ്രം നിലവാരത്തിലേക്ക് ഉയർത്തൽ: 1 കോടി
കുമ്പളപ്പള്ളിയിലെ കുമ്പളപ്പള്ളി പാലം- ഉമ്മിച്ചിപ്പൊയിൽ കോളനി റോഡ്‌ വികസനം: 4.99 കോടി
കോടോം ബേളൂർ പഞ്ചായത്തിലെ നായ്ക്കയം ജിഡബ്ല്യുഎൽപിഎസിന്‌  അടിസ്ഥാന സൗകര്യ വികസനം: 14 ലക്ഷം
ചെമ്മനാട്  പഞ്ചായത്തിലെ ആഢ്യം തോടിന്‌ കുറുകെ ചിറക്കൽ വിസിബിയുടെ നവീകരണം: 24.30 ലക്ഷം
ദേലംപാടി പഞ്ചായത്തിലെ ബെള്ളിപ്പാടി കുക്കുഗുഡയിൽ വിസിബി കം ട്രാക്ടർ വേയുടെ നിർമാണം: 47.30 ലക്ഷം
പനത്തടി പഞ്ചായത്തിലെ പാണത്തൂർ കല്ലപ്പള്ളി റോഡ്  മെച്ചപ്പെടുത്തൽ: 4.5785 കോടി
പുത്തിഗെ പഞ്ചായത്തിലെ പൊയ്യയിൽ നവൂർ തോടിന്‌ കുറുകെ വിസിബിയുടെ നിർമാണം: 36.80 ലക്ഷം
മംഗൽപാടി പഞ്ചായത്തിലെ ജിഎച്ച് യുപിഎസ് കുറിച്ചിപ്പള്ളയുടെ അടിസ്ഥാന സൗകര്യ വികസനം: 34.7 ലക്ഷം
മുളിയാർ പഞ്ചായത്തിലെ കൊപ്പാലംകൊച്ചിയിൽ സ്മാർട്ട് അങ്കണവാടിയുടെ നിർമാണം: 11.31 ലക്ഷം
മുളിയാർ  പഞ്ചായത്തിലെ നസ്രത്ത് നഗറിൽ സ്മാർട്ട് അങ്കണവാടിയുടെ നിർമാണം: 16.92 ലക്ഷം
മുളിയാർ വില്ലേജിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമം: 5.10 കോടി
 
ഉന്നത വിദ്യാഭ്യാസം
ഉദുമ മണ്ഡലത്തിലെ പൊവ്വൽ എൽബിഎസ് എൻജിനിയറിങ് കോളേജിൽ ഇൻഡോർ ഓഡിറ്റോറിയം നിർമാണം:  11.58 കോടി രൂപ
കായികം
 മഞ്ചേശ്വരം മീഞ്ച പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ സൗന്ദര്യ വികസനം: 1 കോടി
വോർക്കാടി പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ കായിക അടിസ്ഥാന സൗന്ദര്യ വികസനം: 1 കോടി
ജലസേചനം
കാറഡുക്ക പഞ്ചായത്തിലെ കുടിവെള്ള പദ്ധതി പൂർത്തീകരണം: 14.08 ലക്ഷം
തദ്ദേശം
ചെമ്മനാട് ലൈഫ് ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം: 514.9 കോടി
കാസർകോട്‌ ജില്ലാ ലെവൽ സോർട്ടിങ്‌ ആൻഡ്‌ സെഗ്രിഗേഷൻ സൗകര്യമൊരുക്കൽ: 3.81 കോടി
 
പൊതുമരാമത്ത്‌
ജില്ലയിലെ എട്ട്‌ റോഡുകൾക്ക്‌: 288.9 കോടി
ഫിഷറീസ്‌
ചെറുവത്തൂർ കാടങ്കോട് ഫിഷറീസ്‌ സ്‌കൂളിന്‌ 1.48 കോടി
മൃഗസംരക്ഷണം
മുളിയാർ പഞ്ചായത്തിൽ ബോവിക്കാനത്ത്‌ എബിസി കേന്ദ്രം: 56 ലക്ഷം
ബേഡഡുക്ക പഞ്ചായത്തിലെ കല്ലളിയിൽ ആടുഫാം: 1.538 കോടി
രജിസ്‌ട്രേഷൻ വകുപ്പ്‌
ഉദുമ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം: 1.06 കോടി
വനംവകുപ്പ്‌
കാസർകോട്‌ വനം ഫ്ളയിങ്‌ സ്‌ക്വാഡ്‌ റെയിഞ്ച്‌ ഓഫീസ് കെട്ടിട സമുച്ചയം നിർമിക്കാൻ: 1.25 കോടി
ടൂറിസം
നീലേശ്വരം മാടക്കാലിൽ മലനാട് നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം ബോട്ട് ടെർമിനൽ നിർമാണം: 1.08 കോടി
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top