കമ്പിളികണ്ടം
തെള്ളിത്തോട്–- ചിന്നാർ റോഡിൽ ഉരുൾപൊട്ടി രണ്ടേക്കറോളം കൃഷിയിടം ഒലിച്ചുപോയി. തിങ്കൾ രാത്രിയിലാണ് തുടരെ മൂന്ന് ഉരുളുകൾ പൊട്ടിയത്. കല്ലും മണ്ണും മരങ്ങളും ഉൾപ്പെടെ ഒലിച്ചുപോയി. 400 മീറ്റർ നീളത്തിലും രണ്ടര മീറ്റർ വീതിയിലുമുള്ള കൃഷിദേഹണ്ഡങ്ങൾ ഉരുളിൽ നാമാവശേഷമായി. കുന്നുംപുറത്ത് പാപ്പച്ചൻ, പൊട്ടക്കൽ ബിജു എന്നിവരുടെ കൃഷിയിടങ്ങളും ജലസ്രോതസ്സുകളുമാണ് നശിച്ചത്. ആളപായമില്ല. കുരുമളക്, കെക്കോ, ജാതി, വാഴ തുടങ്ങിയവ നശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമ്യാറെനീഷ്, വൈസ് പ്രസിഡന്റ് ടി പി മൽക്ക, വാർഡംഗം ടി കെ കൃഷ്‌ണൻകുട്ടി തുടങ്ങിയവർ പ്രദേശം സന്ദർശിച്ചു. പെരിഞ്ചാംകുട്ടിമേഖലയിലെ ഇല്ലിക്കൂട്ടം മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തി തോട് കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടായി. വെട്ടിമാറ്റാത്ത വനംവകുപ്പ് അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ പെരിഞ്ചാംകുട്ടി റേഞ്ച് ഓഫീസ് ഉപരോധിച്ചു. വില്ലേജോഫീസർ സ്ഥലം സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..