26 December Thursday

മൂന്നാറിൽ മണ്ണിടിച്ചിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

 മൂന്നാർ 

കനത്ത മഴയിൽ മൂന്നാറിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മൂന്നാർ ടൗണിലെ വിനായക ക്ഷേത്രത്തിന്‌ സമീപം മണ്ണിടിഞ്ഞുവീണു, ആളപായമില്ല. തിങ്കൾ രാത്രി പത്തോടെയാണ് സംഭവം. മൂന്നാർ കോളനിയിലേക്കുള്ള റോഡിലേക്ക്‌ മണ്ണിടിഞ്ഞ്‌ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. മൂന്നാർ ആർഒ ജങ്ഷനിൽ മണ്ണിടിച്ചിലിൽ ഒരു കട ഭാഗീകമായി തകർന്നു. രണ്ടാഴ്ചയായി കടകൾ തുറന്നു പ്രവർത്തിക്കാതിരുന്നതിനാൽ അപകടം ഒഴിവായി. ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. പൊലീസ് സ്‌റ്റേഷൻ,മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ റോസ്ഗാർഡൻ, മാട്ടുപ്പെട്ടി ടോപ്ഡിവിഷനിൽ തൊഴിലാളി ലയത്തിന്‌ മുമ്പിലും മണ്ണിടിച്ചിലുണ്ടായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top