ചെറുതാഴം
മുഴുവൻ വാർഡുകളിലും വായനശാലകളുള്ള പഞ്ചായത്തായി ചെറുതാഴവും. 17 വാർഡുകളിലായി 31 വായനശാലകളാണ് നേരത്തെയുണ്ടായിരുന്നത്. പീപ്പിൾസ് മിഷൻ നേതൃത്വത്തിൽ എട്ടെണ്ണംകൂടി രൂപീകരിച്ചതോടെ 39 വായനശാലകളുമായി സമ്പൂർണ വായനശാലാ പഞ്ചായത്താവുകയായിരുന്നു.
പഞ്ചായത്തിൽ 31 ഗ്രന്ഥശാലകൾ അഫിലിയേറ്റുചെയ്ത് പ്രവർത്തിക്കുന്നു. മൊബൈൽ ലൈബ്രറി, പ്രതിമാസ പുസ്കചർച്ച എന്നിവയുമുണ്ട്. എട്ട് ഗ്രന്ഥശാലകൾ അഫിലിയേഷൻ പാതയിലാണ്. ജില്ലയിൽ ഏറ്റവുംകൂടുതൽ ഗ്രന്ഥശാലകളുള്ള പഞ്ചായത്തായി ചെറുതാഴത്തെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് പഞ്ചായത്ത് ഭരണസമിതി നീങ്ങുന്നത്.
സമ്പൂർണ വായനശാലാ പ്രഖ്യാപനം മണ്ടൂരിൽ വി ശിവദാസൻ എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ദിലീപ് പുത്തലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി രോഹിണി, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, എ വി രവീന്ദ്രൻ, ടി വി ഉണ്ണിക്കൃഷ്ണൻ, പി പി അംബുജാക്ഷൻ, എം ടി സബിത, അഡ്വ. കെ പ്രമോദ്, എം കെ രമേശ് കുമാർ, കെ ശിവകുമാർ, വി വി ചന്ദ്രശേഖരൻ, വി വി ജയരാജൻ, കെ ശംഭു നമ്പൂതിരി, എ വി മണിപ്രസാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..