22 December Sunday

ഡ്രൈവറെ മർദിച്ചയാളെ പിടികൂടണം: 
ബസ്‌ ജീവനക്കാർ 
സമരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

തൃശൂർ

വടക്കാഞ്ചേരി–- - കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഫിദമോൾ ബസിലെ ഡ്രൈവർ ലിതിനെ മർദിച്ചയാളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ട്‌ സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്‌. സിഐടിയു ഹൗസിൽ ചൊവ്വാഴ്‌ച ചേർന്ന ജില്ലാ റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ്‌ യൂണിയൻ ജില്ലാ കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനം.  യോഗത്തിൽ പ്രസിഡന്റ്‌ കെ വി ഹരിദാസ് അധ്യക്ഷനായി. സെക്രട്ടറി കെ  പി സണ്ണി,  ഐ ആർ അനന്തൻ, എൻ എസ് പവനൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top