23 December Monday

പുഴ ഒഴുകിയെത്തി: താണിക്കുടം ക്ഷേത്രത്തിൽ ആറാട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

താണിക്കുടം ക്ഷേത്രത്തിൽ ആറാട്ടിന് ഐ എം വിജയൻ എത്തിയപ്പോൾ

മാടക്കത്തറ

പെരുമഴയിൽ പുഴ നിറവോടെ ഒഴുകിയെത്തി താണിക്കുടം ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് നടന്നു. ചൊവ്വ പുലർച്ചെ അഞ്ചോടെയാണ് താണിക്കുടം പുഴ നിറഞ്ഞ്‌ കരകവിഞ്ഞ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. ആറാട്ട് അറിഞ്ഞ് നൂറുക്കണക്കിന് വിശ്വാസികൾ എത്തി. ഫുട്ബോൾ താരം ഐ എം വിജയൻ , മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ തുടങ്ങിയവർ എത്തി. ക്ഷേത്രം മേൽശാന്തി കോശ്ശേരി വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികനായി.
സാധാരണ ക്ഷേത്രങ്ങളിൽ പ്രതിഷ്‌ഠാ വിഗ്രഹത്തെ എഴുന്നള്ളിച്ച് പുഴയിലോ സമുദ്രത്തിലോ കൊണ്ടുപോയാണ് ആറാട്ട് നടത്തുക, എന്നാൽ ഇവിടെ പുഴ ഒഴുകി വരുന്ന ദിവസമാണ് ആറാട്ട്. ചില വർഷങ്ങളിൽ ഇവിടെ ആറാട്ട് ഉണ്ടാകാറില്ല. ചിലവർഷങ്ങളിൽ രണ്ട് തവണ ആറാട്ട് ഉണ്ടാകും. ഈ വർഷം കർക്കിടകം ഒന്നിനു  ആറാട്ട് നടന്നത് പ്രത്യേകതയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top