ചേർത്തല
മൈക്രോഫിനാൻസ് തട്ടിപ്പ് കേന്ദ്ര ഏജൻസികൾ കേസെടുത്ത് അന്വേഷിക്കണമെന്ന് എസ്‌എൻഡിപി സംരക്ഷണസമിതി സമരപ്രഖ്യാപന കൺവൻഷൻ.
ബാങ്കുകൾ മുഖേന 15,000 കോടിയുടെ മൈക്രോഫിനാൻസ് തട്ടിപ്പാണ് നടന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും നടപടി സ്വീകരിക്കണം. സമൂഹത്തിൽ മതജാതി സ്‌പർധ വളർത്താൻ ശ്രമിക്കുന്ന വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി ചെയർമാൻ പദവിയിൽനിന്ന് അടിയന്തരമായി നീക്കണം. ജാതിസെൻസസ് നടപ്പാക്കാൻ സമാനചിന്താഗതിയുള്ള സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു.
ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ ഡി പ്രേമചന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സമിതി വർക്കിങ് ചെയർമാൻ പി എസ് രാജീവ് അധ്യക്ഷനായി. ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനൻ സമരപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. കെ എൻ ബാൽ, അഡ്വ. പി പി മധുസൂദനൻ, എം വി പരമേശ്വരൻ, പ്രദീപ് കുളങ്ങര, പ്രേംചന്ദ്രൻ, ഡോ. ലതീഷ്, ഷിബുലാൽ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..