21 December Saturday

വിവരാവകാശ തെളിവെടുപ്പിൽ 
14 പരാതി തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

 കാസർകോട് 

സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. സോണിച്ചൻ പി ജോസഫ് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ തെളിവെടുപ്പിൽ  ജില്ലയിൽ 14 കേസ്‌ പരിഗണിച്ചു. മുഴുവനും തീർപ്പാക്കി. കൂടുതൽ കേസ്‌ സഹകരണ, റവന്യൂ വകുപ്പുകളമായി  ബന്ധപ്പെട്ടവയാണ്. കാസർകോട് താലൂക്കിലെ ഭൂമി പതിവുമായുള്ള പരാതി കമീഷന് മുന്നിലെത്തി. അന്നത്തെ അപ്പീൽ അധികാരിയായ തഹസിൽദാർ കൈവശം ഇല്ലാത്ത വസ്തു ഉണ്ടെന്ന തരത്തിൽ തെറ്റായ റിപ്പോർട്ട് നൽകിയെന്നതായിരുന്നു പരാതി. തെളിവെടുപ്പിൽ ഹാജരാകാത്ത പഴയ തഹസിൽദാറിന്  നോട്ടീസ്  അയക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന്  കമീഷണർ പറഞ്ഞു. പ്രാഥമികസഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട പരാതി കമീഷന് മുന്നിലെത്തി. എന്നാൽ പ്രാഥമിക സഹകരണ സംഘങ്ങളെ വിവരാവകാശ നിയമത്തിന് പരിധിയിൽ വരില്ലെന്ന സുപ്രീംകോടതി വിധി പ്രകാരം മാറ്റി നിർത്തിയ സാഹചര്യത്തിൽ പരാതിക തീർപ്പാക്കി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top