30 December Monday

സ്കൂളുകളിൽ എസ്എഫ്ഐ കുതിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്‌എഫ്‌ഐ പ്രതിനിധികളെ ആനയിച്ച്‌ ചീമേനിയിൽ നടന്ന പ്രകടനം

 കാസർകോട്‌

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ  ജില്ലയിൽ എസ്എഫ്ഐ വൻ കുതിപ്പ്‌. 
മത്സരം നടന്ന ഇളമ്പച്ചി, പിലിക്കോട്, ചീമേനി, കൂളിയാട്,  ഉദിനൂർ, കുമ്പളപ്പള്ളി, അമ്പലത്തുകര, ചായ്യോത്ത്, സൗത്ത്, ബല്ല, ദുർഗ, ഹൊസ്ദുർഗ്, പെരിയ, അമ്പലത്തറ, പനത്തടി, കോടോം, അട്ടേങ്ങാനം, കാലിച്ചാനടുക്കം, പനത്തടി, കുണ്ടംകുഴി, കാടകം, ഇരിയണ്ണി  സ്കൂളുകളിൽ യൂണിയൻ നിലനിർത്തി. 
അഞ്ച്‌ വർഷത്തിനുശേഷം കമ്പല്ലൂർ സ്കൂൾ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു.  
ഉദുമ ജിഎച്ച്എസ്എസ്സിൽ ചെയർമാൻ ഉൾപ്പെടെ നാല്‌ മേജർ സീറ്റുകളും തിരിച്ചുപിടിച്ചു. 
കൊടക്കാട്, തിമിരി, കുട്ടമത്ത്, കയ്യൂർ, കക്കാട്ട്, മേക്കാട്ട്, കാഞ്ഞങ്ങാട്‌ ദുർഗ, ഉപ്പിലിക്കൈ, വെള്ളിക്കോത്ത്, രാവണേശ്വരം, ബേത്തൂർപാറ, മുന്നാട്, കുറ്റിക്കോൽ, പാക്കം, തച്ചങ്ങാട്, ബാര, വരക്കാട്, ബളാൽ, പാണത്തൂർ, ചാമുണ്ഡിക്കുന്ന്, കാഞ്ഞിരപൊയിൽ സ്കൂളുകളിൽ മുഴുവൻ പ്രതിനിധികളും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. 
മതവർഗീയതക്കും അരാഷ്ട്രീയതക്കും നുണപ്രചരണങ്ങൾക്കുമെതിരായി സ്കൂളുകളിൽ എസ്എഫ്ഐയെ  നെഞ്ചേറ്റിയ മുഴുവൻ വിദ്യാർഥികളെയും ജില്ല പ്രസിഡന്റ് ഋഷിത സി പവിത്രനും  സെക്രട്ടറി കെ പ്രണവും അഭിവാദ്യംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top