23 December Monday

പട്ടികജാതി ക്ഷേമ സമിതി ചെയർപേഴ്സൻ 
പികെഎസ്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

കേരള നിയമസഭ പട്ടികജാതി ക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വ. കെ ശാന്തകുമാരി എംഎൽഎയ്ക്ക് പികെഎസ്‌ 
ജില്ലാ സെക്രട്ടറി കെ വി രാജേഷ്‌ നിവേദനം നൽകുന്നു

തൃശൂർ
ജില്ലയിലെ പട്ടികജാതി ജനവിഭാഗങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾക്ക്‌ പരിഹാരം തേടി  കേരള നിയമസഭ പട്ടികജാതി ക്ഷേമ  സമിതി ചെയർപേഴ്സൺ അഡ്വ.കെ ശാന്തകുമാരി എംഎൽഎയ്ക്ക്  പികെഎസ്‌ ജില്ലാ സെക്രട്ടറി കെ വി രാജേഷ്‌ നിവേദനം  നൽകി. ഗുരുവായൂർ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ  ഉത്സവചടങ്ങുകളിൽ  പട്ടികജാതിക്കാരായ  വാദ്യകലാകാരന്മാർക്ക്‌  നിലനില്ക്കുന്ന ജാതി വിവേചനം തിരുത്തുക,  ചാലക്കുടിയിലെ കലാഭവൻ മണി സ്മാരകം ഉടൻ  നിർമാണം ആരംഭിക്കുക,  ജില്ലയിലെ  വിജ്ഞാന വാടികൾ പ്രവർത്തനക്ഷമമാക്കി കോ–-ഓർഡിനേറ്റർമാരെ നിയോഗിക്കുക,  പട്ടികജാതി സഹകരണ സംഘങ്ങളുടെ  നിർജീവാവസ്ഥ പരിഹരിക്കുക,   എസ്‌സിപി ഫണ്ട് ഉപയോഗിച്ച് പണിപൂർത്തീകരിച്ചിട്ടും പ്രവർത്തിക്കാത്ത  കമ്യൂണിറ്റി ഹാളുകളും ഷോപ്പിങ്‌  കോംപ്ലക്സുകളെയും സംബന്ധിച്ച്   അന്വേഷണം  നടത്തുക തുടങ്ങി  നിരവധി വിഷയങ്ങൾ സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. 
നിയമസഭാ പട്ടികജാതി സബ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. കെ ശാന്താകുമാരി എംഎൽഎയ്ക്ക്   പികെഎസ്  ജില്ലാ സെക്രട്ടറി കെ വി രാജേഷ് നിവേദനം കൈമാറി.  പി കെ എസ് ജില്ലാ വൈസ് പ്രസിഡന്റ് പി എ ലെജുക്കുട്ടൻ, ജോ. സെക്രട്ടറിമാരായ എൻ കെ പ്രമോദ് കുമാർ, അഡ്വ. പി കെ  ബിന്ദു, എന്നിവർ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top