പയ്യന്നൂർ
നിരവധി സാധനങ്ങൾ നിരത്തി അതിൽ ഏതെങ്കിലും സാധനത്തിന്റെ പേര് പറഞ്ഞുകൊടുത്താൽ 16 മാസംമാത്രം പ്രായമുള്ള നിളമോൾ അത് എടുത്തുതരും. ചെറുപ്രായത്തിൽ ഇരുന്നൂറോളം സാധനങ്ങൾ തിരിച്ചറിയുകയാണ് പയ്യന്നൂരിലെ നിളമോൾ. നിരവധി പുരസ്‌കാരങ്ങളും കുട്ടിയ തേടിയെത്തി. അബുദബിയിൽ ജീവനക്കാരനായ തായിനേരി മുച്ചിലോട്ടിന് സമീപം പച്ച ഹൗസിൽ സരുണും അധ്യാപികയായ ദേവു ആർ നാഥും വീട്ടിൽനിന്ന് പരസ്‌പരം സാധനങ്ങളുടെ പേരുപറയുമ്പോൾ അത് തിരിച്ചറിഞ്ഞ് നിള അതെടുക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചിത്രകാർഡുകൾ നൽകിയപ്പോഴും പൂർണ വിജയമായി.
നൂറിൽ കൂടുതൽ സാധനങ്ങൾ തിരിച്ചറിയുന്ന ഒന്നര വയസുവരെ പ്രായമുള്ള കുട്ടികൾക്ക് നൽകുന്ന നോബിൾ വേൾഡ് റെക്കോഡ്, ചെന്നൈ കലാംസ് വേൾഡ് റെക്കോഡ്, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോഡ്, ജാക്കി ബുക്ക് ഓഫ് റെക്കോഡ് എന്നിവയും ലഭിച്ചു. ചെന്നൈ കലാംസിന്റെ ലോ ക റെക്കോഡ് ടി ഐ മധുസൂദനൻ എംഎൽഎ നിളക്ക് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..