30 October Wednesday

ഹാൻവീവ്‌ മാർക്കറ്റിങ്‌ 
കോംപ്ലക്സ്‌ കണ്ണൂരിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024
കണ്ണൂർ
 കൈത്തറി ഉൽപ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടുള്ള ഹാൻവീവ്‌ മാർക്കറ്റിങ്‌ കോംപ്ലക്‌സ്‌  പയ്യാമ്പലത്തെ ഹാൻവീവ്‌ ആസ്ഥാനത്ത്‌ സ്ഥാപിക്കും. കേരള സംസ്ഥാന കൈത്തറി  വികസന കോർപറേഷൻ സമർപ്പിച്ച പദ്ധതിയിൽ കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയമാണ്‌ കോംപ്ലക്സ്‌ നിർമിക്കുന്നത്‌. 7.5 കോടിയുടെ പദ്ധതിയാണിത്‌. കൈത്തറിയുടെ വികസനവും വിപണനവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുകയാണ്‌ ലക്ഷ്യം. 
    പദ്ധതിയുടെ 80 ശതമാനം ഫണ്ട്‌ കേന്ദ്രസർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരുമാണ്‌ വഹിക്കുക. മാർക്കറ്റിങ്‌  എംപോറിയം, ഡിസൈനിങ്‌ സ്‌റ്റുഡിയോ, പരിശീലനകേന്ദ്രം എന്നിവയും കോംപ്ലക്‌സിലുണ്ടാകും. സ്‌കൂൾ യൂണിഫോം പദ്ധതിയുടെ ഭാഗമായുള്ള തുണിത്തരങ്ങൾ സൂക്ഷിക്കാൻ വിശാലമായ ഗോഡൗൺ സൗകര്യവുമൊരുക്കും. രണ്ട്‌ വർഷത്തിനുള്ളിൽ കോംപ്ലക്‌സ്‌ പൂർത്തിയാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top