22 December Sunday

അധ്യാപികയുടെ മുഖത്തടിച്ച വിദ്യാർഥികൾക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024
തലശേരി
ബിഇഎംപി സ്‌കൂൾ അധ്യാപികയുടെ  മുഖത്തടിച്ച സംഭവത്തിൽ നാല്‌ വിദ്യാർഥികളെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ്‌ ചെയ്‌തു. പ്ലസ്‌ വൺ വിദ്യാർഥികളെ ക്ലാസിൽ കയറി മർദിക്കുന്നത്‌ തടയാൻ ശ്രമിച്ച അധ്യാപികയെയാണ്‌ മുഖത്തടിച്ചത്‌. പരിക്കേറ്റ കൊയിലാണ്ടി സ്വദേശി വൈ സിനി ചികിത്സയിലാണ്‌. ഇവരുടെ പരാതിയിൽ പൊലീസ്‌ അന്വേഷണം പൂർത്തിയാക്കി  ജുവനൈൽ കോടതിക്ക്‌ റിപ്പോർട്ട്‌ നൽകും. നടപടി ആലോചിക്കാൻ ചേർന്ന പിടിഎ യോഗം യൂത്ത്‌ലീഗ്‌–-എംഎസ്‌എഫ്‌ പ്രവർത്തകർ അലങ്കോലപ്പെടുത്തി. പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പിടിഎ പ്രസിഡന്റ്‌  സി ഹനീഫയെ അസഭ്യം പറഞ്ഞു.  പൊലീസുകാരെയും ആക്രമിക്കാൻ ശ്രമമുണ്ടായി. അധ്യാപികയെ മർദിച്ച സംഘത്തിലെ എംഎസ്‌എഫ്‌ നേതാവിനെ രക്ഷിക്കാനായിരുന്നു പരാക്രമം. പിടിഎ പ്രസിഡന്റ്‌ കുട്ടിയെ പിടിച്ചുകൊണ്ടുപോയി നാമനിർദേശ പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ചെന്ന  ആരോപണം ഉന്നയിച്ച്‌ വിഷയം വഴിതിരിച്ചുവിടാൻ യൂത്ത്‌ലീഗുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top