തിരുവനന്തപുരം
തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള താക്കീതായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച ‘ഫൈറ്റ് ഇൻ സ്‌ട്രീറ്റ്'. കേരളത്തിലെ മുപ്പതിനായിരം യൂണിറ്റ് കേന്ദ്രങ്ങളിൽ നടന്ന ക്യാമ്പയിനിൽ ലക്ഷങ്ങൾ പങ്കാളികളായി. റെയിൽവേ അടക്കം ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിനുള്ള ഒഴിവുകൾ നികത്താത്തതും സൈനികമേഖലയിൽപ്പോലും തൊഴിലുകൾ കരാർവൽക്കരിച്ചതിനുമെതിരെ യുവജനരോക്ഷം ഉയർന്നു. മോദി സർക്കാരിന്റെ തൊഴിൽ നിഷേധിക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് യുവത പറഞ്ഞു. ബ്ലോക്ക് കേന്ദ്രങ്ങളിൽ വിപുലമായി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന പരിപാടി വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ഡിവൈഎഫ്ഐ ദേശീയ, സംസ്ഥാന നേതാക്കൾ വിവിധ ജില്ലകളിൽ ക്യാമ്പയിനിന്റെ ഭാഗമായി. സംസ്ഥാന പ്രസിഡന്റ് വി വസീഫ് കോഴിക്കോട്ടും സെക്രട്ടറി വി കെ സനോജ് കൂത്തുപറമ്പ് മാലൂരിലും ട്രഷറർ എസ് ആർ അരുൺബാബു കൊല്ലത്തും ക്യാമ്പയിനിന്റെ ഭാഗമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..