കണ്ണൂർ
സ്വാതന്ത്ര്യ ദിനാഘോഷം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. കലക്ടറേറ്റ് മൈതാനിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് വർണശബളമായ മാർച്ച് പാസ്റ്റ് നടന്നു. പരേഡിൽ മികച്ച പ്രകടനം നടത്തിയവർക്ക് മന്ത്രി സമ്മാനം വിതരണംചെയ്‌തു. കലക്ടർ അരുൺ കെ വിജയൻ, മേയർ മുസ്ലീഹ് മഠത്തിൽ, കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവർ പങ്കെടുത്തു.
ധർമടം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രജീഷ് തെരുവത്ത്പീടികയിൽ പരേഡിന്റെ കമാൻഡറായി 22 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്-, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്- എന്നിവരുടെ പ്ലാറ്റൂണുകൾ അണിനിരന്നു. ഡിഎസ്‌സി സെന്റർ, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്‌കൂൾ, കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ, ആർമി പബ്ലിക് സ്‌കൂൾ എന്നിവർ പരേഡിൽ ബാൻഡ് സെറ്റ് ഒരുക്കി.
പൊലീസ്, വനം വകുപ്പ്, എക്‌സൈസ് പ്ലാറ്റൂണുകളിൽ കെഎപി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ് ഒന്നാം സ്ഥാനം നേടി. എൻസിസി സീനിയർ വിഭാഗത്തിൽ എസ് എൻ കോളേജും ജൂനിയർ വിഭാഗത്തിൽ അഴീക്കോട് എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. എസ് പി സി വിഭാഗത്തിൽ കൂടാളി എച്ച് എസ് എസിനാണ് ഒന്നാം സ്ഥാനം. സ്‌കൗട്ട്‌സിൽ തോട്ടട എസ് എൻ ട്രസ്റ്റ് സ്‌കൂളും ഗൈഡ്‌സിൽ കടമ്പൂർ എച്ച്എസ്എസും ഒന്നാം സ്ഥാനത്തിന് അർഹമായി. ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കടമ്പൂർ എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ സിറ്റി എസ് പി സി പ്രൊജക്ട് സമാഹരിച്ച 6,31,000 രൂപ മന്ത്രിക്ക് കൈമാറി.
30 വർഷമായി സ്വാതന്ത്ര്യ–- റിപ്പബ്ലിക് ദിനാഘോഷത്തിനും നേതൃത്വം നൽകുന്ന കണ്ണൂർ സിറ്റി ഡി എച്ച് ക്യൂവിലെ എസ്ഐ ജോൺസൺ ഫെർണാണ്ടസിനെ ചടങ്ങിൽ ആദരിച്ചു.
ജില്ലയിലെ സിപിഐ എം ഓഫീസുകളിലും ദേശീയപതാക ഉയർത്തി. പാർടി അംഗങ്ങളും അനുഭാവികളും ബഹുജനങ്ങളും പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളായി. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാസെക്രട്ടറി എം വി ജയരാജൻ ദേശീയപതാക ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..