18 December Wednesday

ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) കനറാ ബാങ്ക് സർക്കിൾ ഓഫീസിനു മുന്നിൽ നടത്തിയ ധർണ 
വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
വിവിധ ആവശ്യങ്ങളുന്നയിച്ച് കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) നടത്തുന്ന സംസ്ഥാന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കനറാ ബാങ്ക് സർക്കിൾ ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. വി ജോയി എംഎൽഎ  ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മഹേന്ദ്രൻ അധ്യക്ഷനായി. ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, സുതാര്യവും നീതിപൂർവകവുമായ സ്ഥലംമാറ്റ നയം രൂപീകരിക്കുക, താൽക്കാലിക/പാനൽഡ് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശാരീരിക അവശതയുള്ളവർക്കും സ്ത്രീ ജീവനക്കാർക്കും വിമുക്തഭടന്മാർക്കും സർക്കാർ മാനദണ്ഡപ്രകാരമുള്ള പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ.  
യൂണിയൻ അഖിലേന്ത്യ സെക്രട്ടറി കെ ദീപക്,  സംസ്ഥാന സെക്രട്ടറി കെ ഹരികുമാർ, വൈസ് പ്രസിഡന്റ് കെ ജി സുനിൽ, എൻജിഒ യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി ബിജുരാജ്, കേന്ദ്ര ഗവ. റിട്ടയറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് അശോക് കുമാർ, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് ടി ആർ രമേശ്, സിബിഎസ്‍യു കേന്ദ്ര കമ്മിറ്റി അംഗം അമൽദാസ് ക്രിസ്റ്റഫർ, സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി വി ജോസ്, കനറാ ബാങ്ക് റിട്ടയറീസ് ഫോറം സെക്രട്ടറി എ എസ് അജിത്, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സെക്രട്ടറി എസ് ശ്രീകുമാർ, ബെഫി ജില്ലാ പ്രസിഡന്റ് എസ് സജീവ് കുമാർ, ജില്ലാ സെക്രട്ടറി എൻ നിഷാന്ത്, തുഷാര എസ് നായർ (ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ) എന്നിവർ സംസാരിച്ചു. തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശനിയാഴ്ച കനറാ ബാങ്ക് കോഴിക്കോട് സർക്കിൾ ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top