പത്തനംതിട്ട
തെരുവു നായ്ക്കളുടെ ആക്രമണം തടയാനും അവയിൽ നിന്നുണ്ടാകുന്ന രോഗങ്ങളും മറ്റു പ്രശ്‌നങ്ങളും തടയാനുമായി ആക്ഷൻ പ്ലാൻ നടപ്പാക്കി തുടങ്ങിയെന്ന് കലക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. പത്തനംതിട്ട അഞ്ചക്കാലയിൽ പേ വിഷബാധക്കെതിരായ വാക്‌സിനേഷൻ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു കലക്ടർ.
വളർത്തുമൃഗങ്ങളുടെ വാക്‌സിനേഷൻ ഉറപ്പു വരുത്തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഉറപ്പു വരുത്തുക എന്നിവ പുരോഗമിക്കുന്നു. പതിനായിരത്തിലധികം വളർത്തുമൃഗങ്ങൾക്ക് വാക്‌സിൻ നൽകി . വളർത്തുമൃഗങ്ങൾക്ക് എല്ലാ പഞ്ചായത്തുകളും ലൈസൻസ് നൽകി തുടങ്ങി. വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന ബോധവത്കരണ കാമ്പയിനും തുടങ്ങി.
തെരുവുനായ്ക്കളെ വാക്‌സിനേഷൻ ചെയ്യുന്ന പദ്ധതിയും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി കുടുംബശ്രീയിൽ നിന്നുള്ള പ്രവർത്തകരെ പരിശീലനത്തിന് തെരഞ്ഞെടുത്തു പരിശീലനത്തിനു ശേഷം തെരുവുനായ്ക്കളുടെ വാക്‌സിനേഷൻ ആരംഭിക്കും. ദീർഘകാല പദ്ധതികളിലായി എല്ലാ പഞ്ചായത്തുകളിലും റസ്‌ക്യു ഷെൽട്ടറുകൾ കണ്ടെത്തും ബ്ലോക്കുതലത്തിൽ വന്ധ്യംകരണ കേന്ദ്രങ്ങള്‍ നിർമിക്കുകയും ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..