22 December Sunday

ആവേശത്തേരിൽ മീൻകടവിൽ ജലോത്സവം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

തിരുവോണ നാളിൽ മീൻകടവ്‌ പുഴയിൽ നടന്ന വള്ളംകളി മത്സരം

ചെറുവത്തൂർ
കരഘോഷവും നിലക്കാത്ത ആർപ്പുവിളികളും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ തിരുവോണ നാളിൽ മീൻകടവ്‌ പുഴയിൽ ജലോത്സവം. ഫൈവ്‌സ്‌റ്റാർ മീൻകടവും നായനാർ സ്‌മാരക വായനശാലയും ചേർന്നാണ്‌ അഞ്ച്‌ പേർ തുഴയുന്ന വള്ളംകളി മത്സരം സംഘടിപ്പിച്ചത്‌.  21 ടീമുകൾ മാറ്റുരച്ചു. 
ഹീറ്റ്‌സ്‌ മത്സരത്തിന്‌ ശേഷമായിരുന്നു ഫൈനൽ.  ഫൈനലിലെ ഉശിരൻ പോരാട്ടത്തിൽ അഴീക്കോടൻ അച്ചാംതുരുത്തി ഒന്നും ഫൈവ്‌സ്‌റ്റാർ മീൻകടവ്‌ രണ്ടും സ്ഥാനം നേടി.  മത്സരം ജില്ലാ പഞ്ചായത്ത്‌ അംഗം സി ജെ സജിത്ത്‌ ഉദ്‌ഘാടനംചെയ്‌തു. 
പി രാജൻ അധ്യക്ഷനായി. രാമചന്ദ്രൻ തുരുത്തി സമ്മാനം വിതരണംചെയ്‌തു. കെ വി ജയരാജൻ, എം സുരേശൻ, ടി വി കൃഷ്‌ണൻ, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. വി വി ചന്ദ്രൻ സ്വാഗതവും കെ വി രജനി നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top