23 December Monday

പ്രതിഭാസംഗമവും അനുമോദനവും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

എരിക്കാവ് ജയഭാരത് ലൈബ്രറിയിൽ പ്രതിഭാസംഗമം താലൂക്ക്‌ ലൈബ്രറി 
കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട് 
എരിക്കാവ് ജയഭാരത് ലൈബ്രറിയുടെ പ്രതിമാസപരിപാടിയിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. വിവിധരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ അനുമോദിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി യോഗം ഉദ്ഘാടനംചെയ്‌തു. 
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ ഉപഹാരം സമർപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എം സത്യപാലൻ അധ്യക്ഷനായി. ലൈബ്രറി കമ്മിറ്റി അംഗം എ എം ഇക്ബാൽ സ്വാഗതവും സെക്രട്ടറി ആർ വിജയകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top