23 December Monday

മേൽപ്പാടം മാർത്തോമ്മാ പള്ളി കൂദാശ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

മേൽപ്പാടം മാർത്തോമ്മാ പള്ളിയുടെ കൂദാശ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
മേൽപ്പാടം മാർത്തോമ്മാ പള്ളിയിൽ നിർമിച്ച ദേവാലയത്തി​ന്റെ കൂദാശ നടത്തി. പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. എല്ലാവരെയും ചേർത്തുപിടിക്കാൻ വ്യക്തമായ നിലപാടുള്ള സഭയാണ് മാർത്തോമ്മാ സഭയെന്ന് മന്ത്രി പറഞ്ഞു. മോസ്‌റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്താ അധ്യക്ഷനായി. സെക്രട്ടറി ജിജി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. 
  റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്താ മുഖ്യപ്രഭാഷണവും ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപൻ മോസ്‌റ്റ് റവ. ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്‌ മെത്രാപോലീത്താ അനുഗ്രഹപ്രഭാഷണവും നടത്തി. 
ഭവനപുനരുദ്ധാരണ പദ്ധതി തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. റവ. ഡോ. ഈശോ മാത്യു, റവ. എബി ടി മാമ്മൻ, റവ. മാത്യൂസ് എ മാത്യു, ഷീജ സുരേന്ദ്രൻ, പി ഓമന, റവ. ചാർളി ജോൺ, റവ. തോമസ് മാത്യു, റവ. വർഗീസ് സാമുവേൽ, റവ. മാത്യൂസ് ടി ജോൺ, റവ. മാത്യു ബേബി, റവ. ജോൺ പി ഉമ്മൻ, ജോസഫ് എബ്രഹാം എന്നിവർ സംസാരിച്ചു. റവ. കെ എം ജോൺസൺ സ്വാഗതവും വൈസ്‌പ്രസിഡ​ന്റ് എബ്രഹാം ജോൺ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top