ചെങ്ങന്നൂർ
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. ബഥേൽ ജങ്ഷനിൽ ചേർന്ന യോഗത്തിൽ എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ എം എച്ച് റഷീദ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്, മുൻ എംഎൽഎ മാമ്മൻ ഐപ്പ്, കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജെയിംസ് ശമുവേൽ, സിപിഐ മണ്ഡലം അസി. സെക്രട്ടറി മണിക്കുട്ടൻ, എൽജെഡി സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് ഇലഞ്ഞിമേൽ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം വത്സമ്മ എബ്രഹാം, ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, എൻസിപി മണ്ഡലം പ്രസിഡന്റ് ടി സി ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
മാന്നാർ
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ നാടെങ്ങും അനുശോചിച്ചു. എണ്ണയ്‌ക്കാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ എൻ രാജേന്ദ്രൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ സുരേന്ദ്രൻ അധ്യക്ഷനായി. പുഷ്‌പലത മധു, ഗിരീഷ് ഇലഞ്ഞിമേൽ, സുരേഷ് തെക്കേക്കാട്ടിൽ, അഡ്വ. ജി ഉണ്ണികൃഷ്‌ണൻ, വി കെ മാത്യു, എൻ സുധാമണി, സുരേഷ് കലവറ എന്നിവർ സംസാരിച്ചു.
പുലിയൂരിൽ ലോക്കൽ സെക്രട്ടറി കെ പി പ്രദീപ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പി ഡി സന്തോഷ്‌കുമാർ അധ്യക്ഷനായി. ജോജി ചെറിയാൻ, പി ജി രാജപ്പൻ, എം ജി ശ്രീകമാർ, ടി ടി ഷൈലജ എന്നിവർ സംസാരിച്ചു. ബുധനൂരിൽ പി രാജേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. സുരേഷ് മത്തായി അധ്യക്ഷനായി. ജി രാമകൃഷ്‌ണൻ, മോഹൻകുമാർ, വി കെ പ്രസന്നൻ, ആർ ശിവദാസ്, പി എസ് മോഹനൻ, അനീഷ്‌കുമാർ, ബിനുമോൻ, നിർമല, പി രഘുനാഥൻ എന്നിവർ സംസാരിച്ചു.
മാന്നാർ ഈസ്‌റ്റ്, വെസ്‌റ്റ് ലോക്കൽ കമ്മിറ്റികളുടെ യോഗത്തിൽ പി എൻ ശെൽവരാജൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ എം അശോകൻ അധ്യക്ഷനായി. സി പി സുധാകരൻ, ജേക്കബ് തോമസ് അരികുപുറം, രാജഗോപാലൻനായർ, എൻ എ സുബൈർ, തോട്ടത്തിൽ രാമചന്ദ്രൻനായർ, മുഹമ്മദ് ഷാനി, ബി കെ പ്രസാദ്, കെ എം അശോകൻ, ആർ അനീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..