23 December Monday

നിയന്ത്രണം തെറ്റിയ കാർ
വീട്ടിൽ നിർത്തിയിട്ട കാറിലിടിച്ച് കത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

നിയന്ത്രണം തെറ്റിയ കാർ വീടിന്‌ മുന്നിൽ നിർത്തിയിട്ട കാറിലിടിച്ച് തീ പടർന്നപ്പോൾ

ചെങ്ങന്നൂർ 
നിയന്ത്രണം തെറ്റിയ കാർ വീടിന്റെ മുന്നിൽ നിർത്തിയിട്ട കാറിൽ ഇടിച്ച് തീപിടിച്ചു. ആളപായമില്ല. തിരുവൻവണ്ടൂർ കല്ലിശേരി കുത്തിയതോട് റോഡിൽ പള്ളത്തുപടിക്ക്‌ സമീപം തിരുവോണദിനത്തിലാണ്‌ സംഭവം. 
 വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ എബ്രഹാം മാത്യു ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ട് കത്തിയത്.
   വനവാതുക്കര കരമനച്ചേരിൽ മണിക്കുട്ടന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്‌ത മാരുതി സ്വിഫ്റ്റ് കാറിലാണ് എബ്രഹാം മാത്യു ഓടിച്ചുവന്ന ടാറ്റാ പഞ്ച് കാർ ഇടിച്ചത്.  വീടിന്റെ മതിൽ തകർത്താണ് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റ് കാർ ഷെഡ്ഡിൽനിന്ന്‌ മുന്നിലേക്ക് ഉരുണ്ട് പോയതിനാൽ അതിലേക്ക്‌ തീപടർന്നില്ല.
  ടാറ്റാ കാറിൽനിന്ന്‌ പുക ഉയർന്ന് അൽപ്പസമയത്തിനുള്ളിൽ തീ ആളിപ്പടർന്നു.  എബ്രഹാം മാത്യു കാറിൽനിന്ന്‌ ചാടിയിറങ്ങി. 
ഇദ്ദേഹത്തെ നിസാര പരിക്കുകളോടെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും  അഗ്‌നിരക്ഷാസേനയും ചേർന്ന് തീയണച്ച്‌ അപകടം ഒഴിവാക്കി. സ്വിഫ്റ്റ് കാറിന് കേടുപാടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top