ആലപ്പുഴ
പ്രവാചകസ്‌മരണയിൽ നാടെങ്ങും നബിദിനാഘോഷം. മദ്രസവിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നബിദിന സന്ദേശറാലി, പള്ളികൾ കേന്ദ്രീകരിച്ച് മൗലിദ് പാരായണം, ദുഃആ മജ്ലിസ്, സ്വലാത്ത്, മതപ്രഭാഷണം, അന്നദാനം എന്നിവ നടന്നു.
മാനവമൈത്രിയുടെ സന്ദേശം വിളിച്ചോതിയായിരുന്നു നബിദിനറാലി. തിങ്കൾ വൈകിട്ട് വിശ്വാസികൾ ചെറുജാഥയായി കിഴക്കേ ജമാഅത്ത് മസ്‌താൻ പള്ളിയിലെത്തി. ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ ആഭിമുഖ്യത്തില്‍ പ്രധാനഘോഷയാത്ര കല്ലുപാലത്തിന് സമീപത്തുനിന്ന് ആരംഭിച്ചു. കിഴക്കേമഹൽ ജമാഅത്ത് പ്രസിഡന്റ് കെ നജീബ് ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡന്റ് എ എം നസീറിന് ഹരിതപതാക കൈമാറി. ഇരുമ്പുപാലം, മുനിസിപ്പൽ ഓഫീസ്, കൊത്തുവാൾചാവടി പാലം, കണ്ണൻവർക്കി പാലം, ഹാജി ഹസൻ ജങ്ഷൻ, സക്കറിയ ബസാർ വഴി ലജ്നത്ത് നഗറിൽ സമാപിച്ചു.
ലജ്നത്ത് നഗറിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന വിവരാവകാശ കമീഷണര്‍ എ അബ്‌ദുല്‍ ഹക്കീം ഉദ്ഘാടനംചെയ്തു. ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡന്റ് എ എം നസീർ അധ്യക്ഷനായി. പിഎംഎസ്എ ആറ്റക്കോയ തങ്ങള്‍, സക്കിര്‍ ദാരിമി വളക്കൈ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. മസ്‌താൻ പള്ളി ഇമാം അൽഅമീൻ അസ്ഹരി തങ്ങൾ, ലജ്‌നത്തുല്‍ മുഹമ്മദിയ്യ ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീൻ, ട്രഷറര്‍ എസ് എം ഷെരീഫ്, പി കെ ബാദ്ഷ സഖാഫി, പി എ ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, എന്‍ ഇ സിറാജുദ്ദീന്‍ ഫൈസി, കെ നജീബ്, അജി പടിപ്പുരയ്ക്കൽ, സുനീർ ഇസ്‌മായിൽ, എ എം അനസ്, പി ഒ ബഷീർ, അനീഷ് ബായ്, റിയാസ്, ഫൈസല്‍, ലിയാഖത്ത്, എ നസീർ, ഡി ഖാലിദ്, അന്‍സര്‍ ലത്തീഫ്, സാഗർ ഇക്ബാല്‍, അബ്‌ദുല്‍ നാസര്‍ തങ്ങള്‍, ഹാരിസ് സലീം എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..