23 December Monday

മെഡിക്കൽ കോളേജിലെ ഡ്യൂട്ടിഡോക്‌ടറെ മർദിച്ചു; യുവാവ്‌ അറസ്‌റ്റിൽ

സ്വന്തം ലേഖികUpdated: Tuesday Sep 17, 2024

എസ്‌ ഷൈജുമോൻ

അമ്പലപ്പുഴ
ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്‌ടറെ മർദിച്ചയാൾ അറസ്‌റ്റിൽ. തകഴി പടഹാരം ശശിഭവനിൽ എസ്‌ ഷൈജുമോനെ(39)യാണ്‌ അമ്പലപ്പുഴ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 
  ഞായർ വൈകിട്ട് 5.30 ഓടെയാണ് സംഭവം. മദ്യലഹരിയിലായ ഷൈജുമോൻ വീട്ടിൽവീണ് തല പൊട്ടിയാണ്‌ ചികിത്സയ്‌ക്ക്‌ എത്തിയത്. ഷൈജുമോന്റെ നെറ്റിയിലെ മുറിവ്‌ തുന്നിക്കെട്ടുന്നതിനിടെയാണ്‌ ഹൗസ് സർജൻ ഡോ. അഞ്‌ജലിയെ കൈയേറ്റംചെയ്‌തത്‌. 
 അസഭ്യം പറഞ്ഞ ഇയാൾ ഡോക്‌ടറുടെ കൈ പിടിച്ച് തിരിച്ചു. പരിഭ്രാന്തി സൃഷ്‌ടിച്ച ഇയാളെ ആശുപത്രിയിലെ സുരക്ഷാജീവനക്കാർ ഉൾപ്പെടെ ചേർന്ന് പിടിച്ചുമാറ്റി. ഒളിവിൽ പോയ ഇയാളെ ഡോക്‌ടറുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. വാർക്കപ്പണിക്കാരനാണ്‌ ഷൈജുമോൻ. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top