ആലപ്പുഴ
കൃഷിവകുപ്പിന്റെ ഓണവിപണികളിൽ ജില്ലയിൽ 37 ലക്ഷം രൂപയുടെ വിറ്റുവരവ്. ഉത്രാടദിനം വിപണി അവസാനിച്ചപ്പോൾ 60.2 മെട്രിക് ടൺ ഉൽപ്പന്നങ്ങളാണ് വിറ്റഴിച്ചത്. 80 ഓണം വിപണിയിലേക്കായി ആകെ 45.7 ലക്ഷത്തിന്റെ പച്ചക്കറികളാണ് ഇത്തവണ സംഭരിച്ചത്.
കർഷകരുടെ പച്ചക്കറികൾ കൂടുതൽ മൂല്യം ലഭ്യമാക്കുന്ന രീതിയിൽ സംഭരിക്കുക, പൊതുജനങ്ങളെ ഓണവിപണിയിലെ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഓണവിപണി നടത്തിയത്.
കർഷകരിൽനിന്ന് 30 ശതമാനം അധികവില നൽകി സംഭരിച്ച പച്ചക്കറികൾ ഗുണഭോക്താക്കൾക്ക് വിപണിവിലയേക്കാൾ 10 ശതമാനം കുറച്ചാണ് നൽകിയത്. ജില്ലാ പ്രൊക്യുർമെന്റ് കമ്മിറ്റി തദ്ദേശവിപണി നിലവാരം പരിശോധിച്ചാണ് സംഭരണവിലയും വിപണനവിലയും നിശ്ചയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..