21 December Saturday

ഗവേഷകൻ 
കൃഷിയിടത്തിലാണ്‌

നിഖിൽ കരകുളംUpdated: Tuesday Sep 17, 2024

രാഹുൽ വിളവെടുത്ത പച്ചക്കറികളുമായി

പേരൂർക്കട 
"യുവാക്കൾ കൃഷിയിലേക്ക് കടന്നുവരണം. ലാഭകരമായും എളുപ്പത്തിലും കുറഞ്ഞ സ്ഥലത്ത് കൃഷിചെയ്യാൻ നൂതന സാങ്കേതികവിദ്യകളുള്ള കാലമാണിത്’. ഉന്നത വിദ്യാഭ്യാസത്തിന്റെ നിറവിൽ നിൽക്കുമ്പോഴും കൃഷി വിജയകരമായി നടപ്പാക്കുന്ന രാഹുലിന്റെ വാക്കുകൾ... കേരളത്തിന്റെ കാർഷിക വികസനത്തിൽ കൃഷി സംരംഭകരുടെ പങ്കിനെക്കുറിച്ച് ഗവേഷണം നടത്തി കേരള സർവകലാശാലയിൽ പ്രബന്ധം സമർപ്പിച്ച ആർ രാഹുലിന്റെ കൃഷിയിടത്തിലെ വിജയഗാഥകൂടിയാണിത്‌. 
ഗവേഷണത്തിന്റെ ഭാഗമായാണ് രാഹുൽ കൃഷി തുടങ്ങിയത്. ചെറുവയ്ക്കൽ, മണികണ്ഠേശ്വരം, വേറ്റിക്കോണം പ്രദേശങ്ങളിലായി മൂന്നര ഏക്കറിൽ ജൈവ പച്ചക്കറിക്കൃഷി നടത്തുന്നുണ്ട്. പ്രിസിഷൻ ഫാമിങ്‌ രീതിയാണ് രാഹുലിന്റേത്‌. പ്രാരംഭ ഘട്ടത്തിലെ ചെലവും കായികാധ്വാനവും കഴിഞ്ഞാൽപ്പിന്നെ കൃഷി എളുപ്പമാണ്. തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ഈ രീതി പ്രയോജനപ്രദമാണ്. വെള്ളവും വളവും അടങ്ങുന്ന ലായനി നിർദിഷ്ട സമയത്ത് ചെടിയുടെ ചുവട്ടിൽ എ ത്തിക്കും. കളശല്യം പൂർണമായും ഒഴിവാകും. ആനക്കൊമ്പൻ വെണ്ട, വള്ളിപ്പയർ, നാടൻ വെണ്ട, നെയ് കുമ്പളം, സലാഡ് വെള്ളരി, ചീര, വഴുതന, കാന്താരിമുളക്, ഏത്തവാഴ എന്നിവയാണ് കൃഷി ചെ യ്യുന്നത്. കൃഷിഭവൻ ഇക്കോ ഷോപ്പിലും സൂപ്പർ മാർക്കറ്റുകളിലുമായാണ് വിപണി. കയറ്റുമതി സാധ്യതയും രാഹുൽ പ്ര യോജനപ്പെടുത്തുന്നുണ്ട്. 2023 ൽ ഉള്ളൂർ കൃഷിഭവനിലെയും 2024ൽ വട്ടിയൂർക്കാവ് കൃഷിഭവനിലെയും മികച്ച യുവ കർഷകനുള്ള പുരസ്കാരം രാഹുലിന് ലഭിച്ചു.  വ്യാവസായികാടിസ്ഥാനത്തിൽ കൃഷി എങ്ങനെ വിജയിപ്പിക്കാം എന്ന പ്രബന്ധത്തിനു പുറമെ പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ഈ യുവ പ്രതിഭ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top