19 December Thursday

മഖാമിലെ മോഷണം; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024
 
കുന്നംകുളം
പഴുന്നാന മഹല്ല് ജുമാ മസ്ജിദിന് കീഴിലുള്ള ഷെയ്ഖ് യൂസഫ് അൽ ഖാദിരി മഖാമിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിലായി. കോഴിക്കോട് പൂനൂർ ഉണ്ണികുളം സ്വദേശി കക്കാട്ടുമൽ വീട്ടിൽ  മുജീബിനെ (41)യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
കഴിഞ്ഞ 12ന് രാത്രിയായിരുന്നു മോഷണം. മഖാമിൽ കയറിയ മോഷ്ടാവ് ഇവിടെ സ്ഥാപിച്ച ഒരു നേർച്ചപ്പെട്ടിയും പുറത്ത് സ്ഥാപിച്ച രണ്ട് നേർച്ചപ്പെട്ടികളും കുത്തിപ്പൊളിച്ച് ഒന്നര ലക്ഷത്തോളം രൂപ കവർന്നിരുന്നു. രാവിലെ മഖാമിലെത്തിയവരാണ് നേർച്ചപ്പെട്ടികൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. പള്ളിയിൽ സിസിടിവി കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനരഹിതമാണ്. 
ശാസ്ത്രീയ തെളിവുകളും മേഖലയിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top