19 November Tuesday

ഒരുകോടി കള്ളപ്പണവുമായി 
മൂന്നുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

കായംകുളത്ത് കള്ളപ്പണവുമായി പിടിയിലായവര്‍

കായംകുളം
 ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി മൂന്നു യുവാക്കൾ പിടിയിൽ. കരുനാഗപ്പള്ളി പുലിയൂർ കട്ടപ്പന മൻസിൽ നസിം (42), റജീന മൻസിൽ നിസാർ (44), റിയാസ് മൻസിൽ റമീസ് അഹമ്മദ് (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന്‌ ട്രെയിനിൽ കായംകുളം റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ്‌ ഇവർ പിടിയിലായത്‌. 
ഇവരിൽനിന്ന്‌ 1,01,01,150 രൂപയുടെ കള്ളപ്പണം പിടികൂടിയതായി കായംകുളം പൊലീസ്‌ അറിയിച്ചു.  പൊലീസ് മേധാവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും  കായംകുളം പൊലീസും ചേർന്നാണ് പിടികൂടിയത്.  പിടിയിലായ മൂന്നുപേരും നേരത്തേ വിദേശത്ത്‌ ജോലി നോക്കിയിരുന്നവരാണ്‌. നാട്ടിൽവന്നതിനു ശേഷം ഇവർ മാസത്തിൽ നിരവധി തവണ ബംഗളൂരുവിലും കോയമ്പത്തൂരിലും പോയിരുന്നു. കള്ളപ്പണം കടത്തുന്നതായി സൂചന ലഭിച്ചതിനെതുടർന്ന്‌ ഇവർ നിരീക്ഷണത്തിലായിരുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ വിശദമായ അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top