ആലപ്പുഴ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയനും കെജിഒഎയും ചേർന്ന് കലക്‌ടറേറ്റിന് മുന്നിലും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും പ്രകടനം നടത്തി. കലക്‌ടറേറ്റിന് മുന്നിലെ യോഗം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു, കെജിഒഎ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.
അമ്പലപ്പുഴ താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ മായ ഉദ്ഘാടനം ചെയ്തു. കെ ആർ ബിനു സംസാരിച്ചു. മാവേലിക്കര താലൂക്ക് ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനം ചെയ്തു. അനീഷ് സംസാരിച്ചു. ചേർത്തല താലൂക്ക് ഓഫിസിന് മുന്നിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ബി സന്തോഷ് ഉദ്‌ഘാടനം ചെയ്തു. കെ വേണു, എസ് ജോഷി, സി വി സുനിൽ, പി വി ജിനേഷ് എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
കുട്ടനാട് താലൂക്ക് ഓഫീസിനു മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി താലൂക്ക് ഓഫീസിനു മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ബാബുരാജ് സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..