ചാല
നൂറ്റാണ്ടുകൾ പഴക്കമുള്ള ചാലക്കമ്പോളം കോഴിക്കോട് മിഠായിത്തെരുവിന്റെ മാതൃകയിൽ പൈതൃകത്തെരുവായി വികസിപ്പിക്കണമെന്ന് സിപിഐ എം ചാല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇതിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചതാണ്. ഈ സമയത്ത് സ്മാർട്ട് സിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള പൈതൃകത്തെരുവ് പദ്ധതി സ്മാർട്ട് സിറ്റിയുടെ സഹായത്തോടെ പൂർത്തീകരിക്കാൻ തീരുമാനിച്ചു. കിള്ളിപ്പാലം മുതൽ കിഴക്കേകോട്ടവരെ പ്രധാന വീഥിക്ക് ഇരുവശങ്ങളിലുമുള്ള ഇടവഴികൾ സ്മാർട്ടായി. എന്നാൽ, പ്രധാന കമ്പോളം മോടിപിടിപ്പിക്കാൻ നിശ്ചയിച്ച പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്.
പാർവതി പുത്തനാർ ദേശീയ ജലപാതയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്നവരുടെ ആശങ്കകൾ പരിഹരിക്കണം, വിഴിഞ്ഞം ഹാർബർ വികസനവുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കണം തുടങ്ങിയ പ്രമേയങ്ങളും എസ് എസ് പോറ്റി നഗറിൽ (അറഫാ ഓഡിറ്റോറിയം) നടന്ന സമ്മേളനം അംഗീകരിച്ചു.
22 പേർ ചർച്ചയിൽ പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് പുഷ്പലത, എൻ രതീന്ദ്രൻ, ബി പി മുരളി, അർ രാമു, സി അജയകുമാർ, ഡി കെ മുരളി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദർ, കരമന ഹരി, പി രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം തിങ്കൾ വൈകിട്ട് അഞ്ചിന് ആനത്തലവട്ടം ആനന്ദൻ നഗറിൽ (ഇ കെ നായനാർ പാർക്ക്) കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് ഉദ്‌ഘാടനം ചെയ്യും.
എസ് ജയിൽകുമാർ ചാല ഏരിയ സെക്രട്ടറി
സിപിഐ എം ചാല ഏരിയ സെക്രട്ടറിയായി എസ് ജയിൽകുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. എൻ സുന്ദരം പിള്ള, എസ് സലീം, സി എസ് സജാദ്, എസ് ആര്യ രാജേന്ദ്രൻ, സി ഗോപകുമാർ, എസ് ഉണ്ണികൃഷ്ണൻ, എം എസ് കണ്ണൻ, സി ജയൻ, ആർ അജിത് കുമാർ, എസ് ജ്യോതികുമാർ, ആർ രവീന്ദ്രൻ, വി ഷാജി, എസ് ശിവപ്രസാദ്, എം സുൽഫിക്കർ, ആന്റോസുരേഷ്, എം മണികണ്ഠൻ, പി ആദർശ്ഖാൻ, ആർ ഉണ്ണികൃഷ്‌ണൻ, എസ് സനോബർ, എ ഷൈന എന്നിവരാണ് അംഗങ്ങൾ.
കാട്ടാക്കട ടൗൺ
വികസനം ഉടൻ നടപ്പാക്കണം
കാട്ടാക്കട
അതിവേഗം വളരുന്ന കാട്ടാക്കട താലൂക്കിന്റെ ആസ്ഥാനമായ കാട്ടാക്കട ടൗൺ വികസനം തടസ്സങ്ങൾ നീക്കി ഉടൻ നടപ്പാക്കണമെന്ന് സിപിഐ എം കാട്ടാക്കട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാട്ടാക്കട പിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക, നെയ്യാർ അഞ്ചുചങ്ങല പ്രദേശത്തെ പട്ടയ പ്രശ്നം പരിഹരിക്കുക, അരുവിക്കര ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുക, കാട്ടാക്കട മൊളിയൂർ സ്റ്റേഡിയം വീണ്ടെടുക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.
ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ സി വിക്രമൻ, പുത്തൻകട വിജയൻ, സി ജയൻബാബു, കെ എസ് സുനിൽകുമാർ, ഏരിയ സെക്രട്ടറി കെ ഗിരി എന്നിവർ സംസാരിച്ചു.
ഞായർ വൈകിട്ട് നാലിന് റെഡ് വളന്റിയർ മാർച്ചും റാലിയും നടക്കും. തുടർന്ന് സീതാറാം യെച്ചൂരി നഗറിൽ ( കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട്) നടക്കുന്ന പൊതു സമ്മേളനം ജില്ലാ സെക്രട്ടറി വി ജോയി ഉദ്‌ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം ഉണർത്തുപാട്ട് ഗായക സംഘം അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
കെ ഗിരി കാട്ടാക്കട ഏരിയ സെക്രട്ടറി
സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറിയായി കെ ഗിരിയെ തെരഞ്ഞെടുത്തു.
ജി സ്റ്റീഫൻ, എസ് വിജയകുമാർ, എ സുരേഷ് കുമാർ, എൻ വിജയകുമാർ, ജെ ബീജു, പി എസ് പ്രഷീദ്, കെ അനിൽകുമാർ, എസ് കവിത, എസ് ലതകുമാരി, എം ഫ്രാൻസിസ്, പി മണികണ്ഠൻ, വി വി അനിൽകുമാർ, കള്ളിക്കാട് സുനിൽ, ജെ ആർ അജിത, എം അഭിലാഷ്, കോട്ടൂർ സലിം, കെ ശ്രീകുമാർ, കെ രാമചന്ദ്രൻ, ടി സനൽകുമാർ, ആർ രതീഷ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..