23 December Monday
ഭരണസമിതി ഹൈക്കോടതി പിരിച്ചുവിട്ടു

ചെങ്ങളം സർവീസ്‌ സഹ.ബാങ്കിൽ വീണ്ടും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024
പള്ളിക്കത്തോട്‌ 
ചെങ്ങളം സർവീസ് സഹകരണബാങ്ക്‌ ഭരണസമിതി ഹൈക്കോടതി പിരിച്ചുവിട്ട്‌ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. ഭരണസമിതിയിലേക്ക്‌ ഞായറാഴ്‌ച തെരഞ്ഞെടുപ്പ്‌ നടക്കും. 
നിലവിൽ ഭരിക്കുന്ന ബോർഡിന്‌ ഭൂരിപക്ഷം ഇല്ലെന്നും ബാങ്ക് രേഖകളിൽ ഗുരുതരമായ കൃത്രിമം കാണിച്ച്‌ അന്വേഷണം നേരിടുന്ന ഭരണസമിതിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാനാണ്‌ ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനി‌സ്ട്രേറ്ററെ നിയമിച്ച് ഹൈക്കോടതി വിധിച്ചത്‌. തുടർച്ചയായി രണ്ട് സെക്രട്ടറിമാരെ സസ്പെൻഡ് ചെയ്‌തും ബാങ്ക് മിനിറ്റ്സ് ബുക്കിൽ തിരുത്തലുകൾ നടത്തി കൃത്രിമമായി അംഗത്തെ നോമിനേറ്റ് ചെയ്തതിനുമാണ്‌ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അന്വേഷണം നേരിടുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top