17 November Sunday

പ്രവാസി കൂട്ടായ്മയിൽ കന്നൂരിൽ ഓരുജല 
മത്സ്യകൃഷി ഫാം ഒരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Friday Feb 18, 2022

കന്നൂർ നോർത്തിലെ ഓരുജല മത്സ്യ കൃഷിഫാം

ഉള്ള്യേരി > പ്രവാസി കൂട്ടായ്മയിൽ ജില്ലയിലെ ഏറ്റവും വലിയ ഓരുജല മത്സ്യകൃഷിഫാം ഒരുങ്ങുന്നു. രാമൻപുഴയോട് ചേർന്ന കന്നൂർ നോർത്തിലെ കടുക്കയിൽ താഴെയാണ് ചിറ്റാരിക്കടവ് പ്രവാസി ഫാം പ്രോജക്ടിന്റെ നേതൃത്വത്തിൽ ഓരുജല മത്സ്യകൃഷി ഫാം ഒരുങ്ങുന്നത്. നൂറുപേർ എൽഎൽപി പ്രകാരം കമ്പനി രൂപീകരിച്ചാണ് പ്രവർത്തനം. 
 
പുഴയോട് ചേർന്ന് സ്വകാര്യവ്യക്തികളുടെ നാലേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ഫാം തയ്യാറാക്കിയത്. 14 വർഷത്തേക്ക് പാട്ടത്തിനാണ് സ്ഥലം വാങ്ങിയത്. 65 ലക്ഷം രൂപയോളം ചെലവായി. കൃഷി വിജ്ഞാൻ കേന്ദ്രം റിസർച്ച് സെന്ററിലെ ഡോ. പ്രദീപിന്റെ മേൽനോട്ടത്തിൽ 2000 സ്ക്വയർ ഫീറ്റിൽ ചെമ്മീൻ കൃഷി തുടങ്ങുന്നുണ്ട്.
 
പ്രവാസി സംരംഭമായി 2000 സ്ക്വയർ ഫീറ്റിൽ പതിനായിരം കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കും. 3000 കരിമീൻ കുഞ്ഞുങ്ങൾ ഫാമിൽ ഇപ്പോഴുണ്ട്. ബാക്കിസ്ഥലത്ത് മാർച്ചിൽ 30,000 പൂമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക. 
 
പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേർക്ക് പ്രവാസി സംരംഭത്തിലൂടെ തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ ആക്ടീവ് പാർട്ട്ണർ ഭരതൻ അത്തിക്കോടും ലോക കേരളസഭാംഗവും പ്രവാസിയുമായ പി എം സുനിൽകുമാറും പറഞ്ഞു. മത്സ്യ കൃഷിഫാമിന്‌ പുറമെ, ഭക്ഷ്യമേള, പ്രത്യേക പാർക്ക് എന്നിവയും ഇവിടെ ഒരുക്കും. മാർച്ചിൽ ഫാമിന്റെ ഉദ്ഘാടനം നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top