23 December Monday
പച്ചത്തേങ്ങ സംഭരിക്കും; വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കും

തെങ്ങ് കർഷകർക്ക് 
കൈത്താങ്ങാകാൻ തിമിരി ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

തിമിരി സർവീസ്‌ സഹകരണ ബാങ്ക്‌ ചെമ്പ്രകാനത്ത്‌ ഒരുക്കിയ പച്ചത്തേങ്ങ സംഭരണ സംസ്‌കരണ കേന്ദ്രം

ചെറുവത്തൂർ
തെങ്ങ് കർഷകർക്ക് കൈത്താങ്ങാവാൻ തിമിരി സർവീസ് സഹകരണ ബാങ്ക്. കർഷകരിൽനിന്ന്‌ പച്ചത്തേങ്ങ നേരിട്ട്‌ സംഭരിക്കാനും ഇവ സംസ്‌കരിക്കാനുള്ള പദ്ധതിയും ഒരുക്കിയിരിക്കുകയാണ്‌ ബാങ്ക്‌.  
ചീമേനി ചെമ്പ്രകാനത്ത്‌ ഇതിനായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. നബാർഡിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് വിനിയോഗിച്ച് കേരള ബാങ്ക് വഴി 2.55 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി. നാണ്യവിളകൾക്ക് അർഹമായ വില ലഭിക്കാത്ത സാഹചര്യത്തിൽ കർഷകർ കൃഷിയെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്‌. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌  പച്ചത്തേങ്ങ സംഭരണ സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത്. കർഷകരിൽനിന്ന് അർഹമായ വില നൽകി പച്ചത്തേങ്ങ നേരിട്ട് സംഭരിച്ച് ഗുണമേന്മയുള്ള വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കും. ഏഴ്‌ പതിറ്റാണ്ടിലധികമായി ബാങ്കിങ്‌, --നോൺ ബാങ്കിങ്‌ മേഖലകളിൽ ബാങ്ക് നൽകുന്ന സേവനങ്ങളുടെ തുടർച്ചയാണ്‌ സംസ്കരണ കേന്ദ്രം. പദ്ധതി 25ന്‌ വൈകിട്ട്‌ നാലിന്‌ ചെമ്പ്രകാനത്ത്   മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും. കേരളാ ബാങ്ക്‌ ഡയറക്ടർ സാബു അബ്രഹാം ലോഗോ പ്രകാശിപ്പിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ റീട്ടെയിൽ ഔട്ട്‌ലെറ്റ്‌, ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ സ്ഥിരം സമിതി ചെയർ പേഴ്‌സൺ കെ ശകുന്തള കൺവെയർ സിസ്‌റ്റം, ജില്ലാ ജോയിന്റ്‌ ഡയറക്ടർ കെ ലസിത പാക്കിങ് സെക്ഷൻ എന്നിവ ഉദ്‌ഘാടനം ചെയ്യും. കെ എസ്‌ ഷാരോൺ വാസ്‌ ഡ്രയർ സ്വിച്ച്‌ ഓൺ, വി ചന്ദ്രൻ എക്‌സപെല്ലർ സ്വിച്ച്‌ ഓൺ എന്നിവയും നിർവഹിക്കും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top