കാസർകോട്
ജില്ലയിൽ അധികമായി അനുവദിച്ച 18 പ്ലസ്‌ടു ബാച്ചുകളുടെ കോഴ്‌സ് വിവരം പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്‌ചയാണ് പ്ലസ്‌ടുവിന് സീറ്റില്ലെന്ന ആക്ഷേപം പരിഹരിക്കാൻ 18 സ്‌കൂളിൽ അധിക പ്ലസ്‌ടു ബാച്ച് അനുവദിച്ച് ഉത്തരവായത്. ഒരു സയൻസ് ബാച്ചും നാല് ഹ്യൂമാനിറ്റിസ് ബാച്ചും 13 കൊമേഴ്സ് ബാച്ചുമാണ് അനുവദിച്ചത്. സ്‌കൂളും കോഴ്‌സും ചുവടെ:
കക്കാട്ട്: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്. മടിക്കൈ: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, ഇക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. ഹൊസ്‌ദുർഗ്: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, എക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. ചീമേനി: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, എക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. മൊഗ്രാൽ പുത്തൂർ: ഹിസ്‌റ്ററി, എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി. ചെർക്കള: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, എക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. തളങ്കര: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്.
കാസർകോട്: ഹിസ്‌റ്ററി, എക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. എടനീർ: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, സ്‌റ്റാറ്റിസ്‌റ്റിക്സ്. പട്‌ള: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, സ്‌റ്റാറ്റിസ്‌റ്റിക്സ്, ആലംപാടി: ഹിസ്‌റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. ആദൂർ: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്. ഷിറിയ: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്. കുണ്ടംകുഴി: ഹിസ്‌റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി. പൈവളിഗെ നഗർ: ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, മാത്‌സ്. ഉപ്പള: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, സ്‌റ്റാറ്റിസ്‌റ്റിക്സ്. മംഗൽപ്പാടി: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, പൈവളികെ: ബിസിനസ് സ്‌റ്റഡീസ്, എക്കൗണ്ടൻസി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്.
ഈ കോഴ്‌സുകൾക്കായി സപ്ലിമെന്ററി അലോട്ടുമെന്റ് നടത്തും. ജില്ലയിൽ പൊതുവിൽ ആവശ്യത്തിന് പ്ലസ്‌ടു സീറ്റുണ്ടെങ്കിലും താൽപര്യമുള്ള സ്‌കൂളിൽ ഇഷ്ട കോഴ്‌സ് കിട്ടുന്നില്ലെന്ന പരാതി വടക്കൻ മേഖലയിൽ ഉയർന്നിരുന്നു. ഇതേ തുടർന്ന് മഞ്ചേശ്വരം മണ്ഡലത്തിലാണ് കൂടുതൽ ബാച്ച്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബാച്ചിന് അംഗീകാരം നൽകിയത്.
അലോട്ടുമെന്റ് തുടങ്ങി
സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്‌ഫർ അലോട്ട്‌മെന്റ് തുടങ്ങി. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്‌ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലക്കകത്ത് സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്‌കൂൾ മാറ്റത്തിനോ, സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ കാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..