കണ്ണൂർ
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമദിനപരിപാടിയിൽ ജില്ലയിൽ നിരവധി പദ്ധതികൾ. ജില്ലയുടെ സമഗ്രവികസനത്തിനും ആരോഗ്യ–-വ്യവസായ–-വിദ്യാഭ്യാസ രംഗത്തെ സമൂലമായ മാറ്റത്തിനുതകുന്ന പദ്ധതികളാണിവ. മലബാർ ക്യാൻസർ സെന്ററിൽ റോബോട്ടിക് സർജറി സിസ്‌റ്റം സജ്ജമാക്കുന്നതിനും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതികളുണ്ട്. ആരോഗ്യമേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ജില്ലയിൽ ആരംഭിച്ചത്. ജില്ലയുടെ വിനോദസഞ്ചാര മേഖലയിലെ സമഗ്ര വികസനപദ്ധതികളും ഇതിൽ ഉൾപ്പെട്ടു. മുഴപ്പിലങ്ങാട്–- ധർമടം ബീച്ചിന്റെ സമഗ്ര വികസനം ഒന്നാംഘട്ടം 61.62കോടി, പെരളശേരി റിവർ വ്യൂ പാർക്ക് 99.21 ലക്ഷം എന്നിവയുണ്ട്. മട്ടന്നൂർ കിൻഫ്ര പാർക്കിൽ ബഹുനില വ്യവസായസമുച്ചയത്തിന് 12കോടി രൂപയും കർമപദ്ധതിയിലുണ്ട്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റകുറ്റപ്പണി ഒന്നാംഘട്ടത്തിന് 29.78കോടി രൂപ, ഗവ. മെഡിക്കൽ കോളേജ് ഫാർമസി കോളേജ് അഡീഷണൽ ക്ലാസ് മുറിയുടെ നിർമാണം ഒന്നാംഘട്ടം ഒരുകോടി, ഗവ. ആയുർവേദ കോളേജ് ഇഎൻടി ബ്ലോക്ക് നിർമാണം 2.6 കോടി രൂപ, മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ മെമ്മോറിയൽ അമ്മയും കുഞ്ഞും ആശുപത്രിയിൽ സ്‌റ്റാഫ് ക്വാട്ടേഴ്‌സ് നിർമിക്കുന്നതിന് 147.22 കോടി രൂപ, ചൊക്ലി പിഎച്ച്‌സിക്ക് പുതിയ കെട്ടിടം നിർമിക്കാൻ 1.84 കോടി, പിണറായി ഗവ. ആയുർവേദ ഡിസ്‌പെൻസറി കെട്ടിടത്തിന് 3.75 കോടി, പുഴാതി പിഎച്ച്‌സി പുതിയ കെട്ടിടത്തിന് 1.43 കോടി തുടങ്ങിയ പദ്ധതികൾ ആരംഭിച്ചു.
നബാർഡുമായി ചേർന്നുള്ള കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പദ്ധതി 35.25 കോടി, മമ്മാക്കുന്ന് പാലത്തിന് സമീപം ബോട്ട് ജെട്ടി നിർമിക്കുന്നതിന് 1.90 കോടി, കണ്ണൂർ, കണിച്ചാർ പഞ്ചായത്തിൽ റെസിലിയൻസ് സെന്റർ 25 ലക്ഷം, ഉളിക്കൽ ഗവ. എച്ച്‌എസ്‌എസിൽ അധികക്ലാസ് മുറികളുടെ നിർമാണം 49.1 ലക്ഷം രൂപ, മയ്യിൽ ജിഎച്ച്‌എസ്‌എസ് അധിക ടോയ്‌ലറ്റ്, ക്ലാസ്‌മുറി 51.10 ലക്ഷം, ചെമ്പുക്കാവ് പ്രീമെട്രിക് ഹോസ്‌റ്റൽ 4.02 കോടി രൂപ, ബ്രണ്ണൻ കോളേജ് ഗ്രൗണ്ട് നവീകരണം ഒരു കോടി, തോട്ടട പോളിടെക്‌നിക് സ്‌റ്റേഡിയം നവീകരണം ഒരുകോടി, ആന്തൂർ മുനിസിപ്പൽ ഗ്രൗണ്ടിൽ ഇലവൻസ് ഫുട്‌ബോൾ കോർട് 2.23 കോടി, വയക്കര ജിഎച്ച്‌എസ്‌എസ് ഹാൻഡ് ബോൾ ഇൻഡോർ സ്‌റ്റേഡിയം നിർമാണം മൂന്നുകോടി, പിണറായി എ കെ ജി ജിഎച്ച്‌എസ്‌എസ് ഗ്രൗണ്ട് നവീകരണം രണ്ടുകോടി, മുണ്ടേരി ഗവ. എച്ച്‌എസ്‌എസ് ഇൻഡോർ ബാഡ്‌മിന്റൺ കോർട് 1 കോടി എന്നീ പദ്ധതികളുമുണ്ട്.
ആറളം ഫാം 9, 10 ബ്ലോക്കുകളിലെ ആദിവാസികൾക്ക് നേരിട്ട് റേഷൻ എത്തിക്കുന്നതിന് ‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതിക്ക് 2.5 ലക്ഷം, മൃഗസംരക്ഷണ വകുപ്പിന്റെ രോഗനിർണയ ലബോറട്ടറി ഒന്നാം നിലയുടെ നിർമാണം 87ലക്ഷം രൂപ, ഇരിട്ടി നഗരവനം പദ്ധതിക്ക് 28 ലക്ഷം, കണ്ണൂർ ഫോറസ്റ്റ് ഡിവിഷനിൽ ദ്രുതകർമസേനയുടെ വെറ്ററിനറി എമർജൻസി ടീമിന്റെയും അടിസ്ഥാനസൗകര്യ വികസനത്തിനായി 3.02 കോടിയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..