08 September Sunday

ഉനൈസിന്റെ കുടുംബത്തെ സംരക്ഷിക്കും: പി പി ചിത്തരഞ്‌ജൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

തണലുറങ്ങി താരാട്ടും മരം വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഉനൈസിന്റെ മൃതദേഹം അറാട്ടുവഴിയിലെ വീട്ടിൽ 
പൊതുദർശനത്തിന് വച്ചപ്പോൾ അവസാന നോക്ക് കാണുന്ന നാല് വയസ്സുകാരൻ മകൻ ഇഹാൻ

ആലപ്പുഴ
കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും മട്ടാഞ്ചേരി പാലത്തിനു സമീപം മരംവീണ് പരിക്കേറ്റ്‌ ചികിത്സയിലിരിക്കെ മരിച്ച ഉനൈസിന്റെ കുടുംബത്തിന്‌ സംരക്ഷണമൊരുക്കുമെന്ന്‌ പി പി ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു. ഭാര്യ അലീന ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. വളരെക്കാലം ചികിത്സ ആവശ്യമായിവരും. നാല്‌ വയസുള്ള കുട്ടിയും ഉമ്മയും ബാപ്പയും അടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് താമസം. 
കുടുംബത്തിന് സർക്കാരിൽനിന്ന്‌ പരമാവധി സഹായം ലഭ്യമാക്കും. വിഷയം മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി. ജനകീയ പങ്കാളിത്തത്തോടെ കുടുംബത്തിന് സ്ഥലം കണ്ടെത്തി വീട് നിർമിച്ചു നൽകും. ഇതിനായി  ജനകീയ സമിതി രൂപീകരിക്കുന്നതിന് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും സാമൂഹിക, സാംസ്കാരിക, സാമുദായിക പ്രവർത്തകരുടെയും യോഗം 21-ന്‌ വൈകിട്ട്‌ നാലിന്‌ ശവക്കോട്ടപാലത്തിന്‌ സമീപം സുഗതൻ മെമ്മോറിയൽ ഹാളിൽ ചേരുമെന്നും എംഎൽഎ അറിയിച്ചു.
വെൽഡിങ്‌ തൊഴിലാളിയായ ആലപ്പുഴ പവർഹൗസ്​ വാർഡിൽ സിയ മൻസിലിൽ ഉനൈസ്​ (28) ഈ ആഴ്ച വിദേശത്ത് പോകാനിരുന്നതാണ്‌. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്‌ സ്കൂട്ടറിൽ ഭാര്യയുമായി അക്ഷയകേന്ദ്രത്തിലേക്ക്​ പോകും വഴിയാണ്‌ അപകടം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ഉബൈദ്–- -ഷമീറ ദമ്പതികളുടെ മകനാണ് ഉനൈസ്. ഇഹാൻ (4) ഏകമകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top