23 December Monday

ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധക്കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

പശ്ചിമ ബംഗാളിൽ ഡോക്ടറെയും ഉത്തരാഖണ്ഡിൽ നഴ്സിനെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ എഫ്‌എസ്‌ഇടിഒയുടെ നേതൃത്വത്തിൽ കാസർകോട്‌ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ

കാസർകോട്‌
പശ്ചിമ ബംഗാളിൽ ഡോക്ടറെയും ഉത്തരാഖണ്ഡിൽ നഴ്സിനെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ എഫ്‌എസ്‌ഇടിഒയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കാസർകോട്‌ സിവിൽ സ്റ്റേഷനിൽ കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. വി ചന്ദ്രൻ, വി ശോഭ, ടി പ്രകാശൻ, ടി ദാമോദരൻ, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി കെ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി സതീഷ് ബാബു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ ഭാനുപ്രകാശ്, എം ഇ ചന്ദ്രാംഗദൻ, പി കെ വിനോദ്, കെ വി രാജേഷ്, പി ശ്രീകല എന്നിവർ സംസാരിച്ചു. 
മഞ്ചേശ്വരം താലൂക്കിൽ മംഗൽപാടി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ യു ശ്യാം ഭട്ട് ഉദ്ഘാടനംചെയ്തു. എം സുരേന്ദ്രൻ, സി എച്ച് വിജയ, ധന്യ എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിൽ കെ എൻ ബിജിമോൾ, പി ജനാർദ്ദനൻ, കെ ജി സാവിത്രി, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top