കയ്യൂർ
കർഷക തൊഴിലാളി യൂണിയൻ 23ാമത് സംസ്ഥാന സമ്മേളനത്തിന് കൊടക്കാട് ഒരുങ്ങുമ്പോൾ, ജില്ലയുടെ പോരാട്ട ഭൂമികയ്‌ക്കും ഇത് തിളങ്ങുന്ന ഓർമക്കാലം. ലോകമാകെ ഇന്നും ആദരവോടെ തലകുനിക്കുന്ന കയ്യൂരിന്റെ മണ്ണിലാണ് സംസ്ഥാനത്തെ കർഷക തൊഴിലാളി നേതാക്കൾ 20 മുതൽ 23 വരെ ഒത്തുകൂടുന്നത്. കർഷക സമരമാണെങ്കിലും, കയ്യൂരിലടക്കം പ്രക്ഷോഭങ്ങൾക്ക് ഇന്ധനമായത് അതിലെ കർഷക തൊഴിലാളികളും കൂടിയായിരുന്നു. തുണ്ട് ഭൂമി സ്വപ്‌നം കണ്ട തൊഴിലാളികളുടെയും കൂട്ടമായിരുന്നു അന്നത്തെ കർഷക സംഘടനകൾ.
തൂക്കിലേറ്റപ്പെട്ട കയ്യൂരിലെ അനശ്വര രക്തസാക്ഷികൾ മഠത്തിൽ അപ്പുവും ചിരുകണ്‌ഠനും പള്ളിക്കാൽ അബൂബക്കറും പൊടോര കുഞ്ഞമ്പു നായരും പാടത്ത് പണിയെടുക്കുന്നവർ കൂടിയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..