മലപ്പുറം
കെഎസ്ആർടിസി മലപ്പുറം, നിലമ്പൂർ ഡിപ്പോയിലെ ബസുകളുടെ കണ്ണൂർ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള കന്നിയാത്ര വൻഹിറ്റ്. രണ്ട് ബസുകളിൽ കുടുംബങ്ങൾക്കുപുറമെ 28 സ്ത്രീകൾ സംഘമായും പങ്കെടുത്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്വീകരിച്ചു. മലപ്പുറം ഡിപ്പോയുടെ ബസാണ് അദ്യമെത്തിയത്.
അറക്കൽ മ്യൂസിയം, സെന്റ് ആഞ്ചലോസ് ഫോർട്, പയ്യാമ്പലം വാച്ച് ടവർ, വയലപ്പുറം ഫ്ലോട്ടിങ് ബ്രിഡ്ജ് എന്നിവ സന്ദര്‍ശിച്ചശേഷം മടങ്ങി. നിലമ്പൂർ ഡിപ്പോയുടെ ബസ് ഇവിടെയെല്ലാം കറങ്ങി പിറ്റേന്ന് പൈതൽമല, എഴരകുണ്ട് വെളളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലുമെത്തി മടങ്ങി. ചെറിയ ചെലവിലുള്ള കണ്ണൂര്‍ യാത്ര ഏറെ ആസ്വദിച്ചതായി യാത്രക്കാർ പറഞ്ഞു. ബുക്കിങ് കൂടുന്നതായി കെഎസ്ആർടിസി ലോ ബജറ്റ് ടൂര്‍ ഓപറേറ്റർ അറിയിച്ചു. മലപ്പുറം, പെരിന്തൽണ്ണ, നിലമ്പൂർ ഡിപ്പോകളിൽനിന്നായി ഇതുവരെ പോയ ട്രിപ്പുകളെല്ലാം വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..