21 December Saturday

ഗുരുവായൂർ ക്ഷേത്രം 
മേൽശാന്തിയെ ഇന്നറിയാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024
ഗുരുവായൂർ
ഗുരുവായുർ ക്ഷേത്രത്തിലെ അടുത്ത മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും ബുധനാഴ്ച നടക്കും. ഒക്ടോബർ ഒന്നുമുതൽ അടുത്ത ആറുമാസത്തേക്കുള്ള മേൽശാന്തിയെയാണ് ഇന്ന് തെരഞ്ഞെടുക്കുക. 
ലഭിച്ച  56 അപേക്ഷകളിൽ യോഗ്യരായ 55 അപേക്ഷകർക്ക് കൂടിക്കാഴ്ചയ്ക്കുള്ള കത്ത് അയച്ചിട്ടുണ്ട്. ദേവസ്വം ഓഫീസിൽ 18ന് രാവിലെ 10ന് ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ ദേവസ്വം ഭരണ സമിതിമുമ്പാകെയാണ് അഭിമുഖം. യോഗ്യരായ  അപേക്ഷകരുടെ പേരുകൾ വെള്ളിക്കുടത്തിൽ നിക്ഷേപിച്ച് ഉച്ചപ്പൂജയക്കുശേഷം ക്ഷേത്രസന്നിധിയിൽ നടക്കുന്ന നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുന്നയാൾ മേൽശാന്തിയാകും. 
തുടർന്ന്, നിയുക്ത മേൽശാന്തി ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top